Latest News
Loading...

പാലായ്ക്ക് മന്ത്രി അടുത്ത വര്‍ഷം!


തോമസ് ചാണ്ടിയുടെ മരണത്തോടെ ഒഴിവുവന്ന എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം നികത്തപ്പെടുമ്പോള്‍ മാണി സി കാപ്പന്‍ എംഎല്‍എ മന്ത്രിസ്ഥാനത്തേയ്ക്ക് ഉയരുമെന്ന് ഏറെക്കുറെ ഉറപ്പായി. അധ്യക്ഷ സ്ഥാനത്തേയ്ക്കില്ലെന്ന് കാപ്പന്‍ നേതൃത്വത്തോട് വ്യക്തമാക്കിയതോടെ എ.കെ ശശീന്ദ്രനെ അധ്യക്ഷസ്ഥാനത്തേയ്ക്ക് മാറ്റി കാപ്പനെ മന്ത്രിയാക്കുമെന്നാണ് വിവരം. 



തോമസ് ചാണ്ടിയുടെ വിയോഗത്തോടെ ടി.പി. പീതാംബരനെ താല്‍ക്കാലിക അധ്യക്ഷനാക്കിയെങ്കിലും അടുത്തമാസം പുതിയ അധ്യക്ഷനെ കണ്ടെത്തും.  പാര്‍ട്ടിയിലും മന്ത്രിസഭയിലും അഴിച്ചുപണിയാണ് എന്‍സിപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന തോമസ് ചാണ്ടി അനുസ്മരണത്തിന് ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാണ് എന്‍സിപി നേതൃത്വത്തിന്റെ തീരുമാനം. 

എന്‍സിപിയില്‍ നിന്ന് അധ്യക്ഷപദവിയിലേക്ക് എത്താന്‍ സാധ്യതയുള്ളത് ടി.പി പീതാംബരനും എ.കെ ശശീന്ദ്രനുമാണ്. നിലവില്‍ മന്ത്രിസ്ഥാനത്തുള്ള ശശീന്ദ്രനെ അധ്യക്ഷസ്ഥാനത്തേയ്ക്ക് മാറ്റി മാണി സി കാപ്പനെ മന്ത്രി സ്ഥാനത്തെയ്ക്ക് ഉയര്‍ത്തും. മാണിയ്ക്ക് ശേഷം പാലായില്‍ വേരുറപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഇടതുപക്ഷത്തിനും ഈ നീക്കത്തോട് താതപര്യമാണ്.