Latest News
Loading...

പൂഞ്ഞാര്‍ കുന്നോന്നി റോഡ് കുഴിയടയ്ക്കല്‍ തുടങ്ങി


ടാറിംഗ് അപാകതയെ തുടര്‍ന്ന് മാസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞ പൂഞ്ഞാര്‍ കുന്നോന്നി റോഡിലെ കുഴിയടയ്ക്കല്‍ ജോലികള്‍ തുടങ്ങി. കരാറുകാരന്റെ തന്നെ ചെലവിലാണ് നിര്‍മാണപ്രവര്‍ത്തികള്‍. ആറ് മാസം പോലും എത്തും മുന്‍പേ റോഡ് തകര്‍ന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 

88 ലക്ഷം രൂപ മുടക്കി ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് റോഡ് നിര്‍മിച്ചത്. ആഴ്ചകള്‍ക്കുള്ളില്‍ റോഡ് പൊളിഞ്ഞതോടെ നിര്‍മാണത്തില്‍ അപാകതയുള്ളതായി ആക്ഷേപം ഉയര്‍ന്നു. ഇതിനിടെ മഴ കൂടി ആരംഭിച്ചതോടെ പൂഞ്ഞാര്‍ കുളത്തുങ്കല്‍ ഭാഗം വലിയ കുഴിയായി മാറി. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വാഴനട്ട് പ്രതിഷേധവും സംഘടിപ്പിടിപ്പിച്ചിരുന്നു. 



തകര്‍ന്ന ഭാഗങ്ങളില്‍ 2 തവണയാണ് കരാറുകാരന്റെ നേതൃത്വത്തില്‍ കുഴിയടയ്ക്കല്‍ നടത്തിയത്. വീണ്ടും റോഡ് തകര്‍ന്നതോടെ ഈ മാസം കോണ്‍ഗ്രസ് വീണ്ടും സത്യാഗ്രഹസമരവും നടത്തി. അതേസമയം, മഴയ്ക്ക് ശേഷം റോഡ് തകര്‍ന്ന ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചിലര്‍ നടത്തുന്നത് രാഷ്ട്രീയ കോമാളിത്തം മാത്രമാണെന്നും പിസി ജോര്‍ജ്ജ് എംഎല്‍എ പ്രതികരിച്ചിരുന്നു.