Latest News
Loading...

ദുരന്ത പ്രതിരോധ സേനയിൽ അംഗമാകാം


അഗ്നിരക്ഷാവകുപ്പിന് കീഴില്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത ദുരന്ത പ്രതികരണസേനയുടെ ഭാഗമാകാന്‍ അവസരം. പൊതുജനങ്ങള്‍ക്കും, സര്‍ക്കാര്‍ , അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, എഞ്ചിയീനര്‍മാര്‍ തുടങ്ങി സേവന സന്നദ്ധരായ എല്ലാവര്‍ക്കും സേനയില്‍ അംഗമാകാവുന്നതാണ്. യുവതീ- യുവാക്കളില്‍ സ്റ്റുഡന്റ് പോലീസ് സേനാംഗങ്ങള്‍, എന്‍. എസ്. എസ്സ് വോൡയര്‍മാര്‍, എന്‍ സി സി എന്നീ വിഭാഗങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ക്ക് പരിഗണന നല്കുന്നതാണ്.  


അംഗമാകുന്നവര്‍ക്ക് ജീവന്‍രക്ഷാപ്രവര്‍ ത്തനങ്ങളില്‍ പരിശീലനവും , തിരിച്ചറിയല്‍ കാര്‍ഡും , സര്‍ട്ടിഫിക്കറ്റും കൂടാതെ ദുരന്ത നിവാരണ  പ്രവര്‍ത്ത ന സമയത്ത് ധരിക്കുന്നതിനുളള മെററാലിക് ബാഡ്ജും റിഫ്‌ളക്ടീവ് ജാക്കറ്റും രക്ഷാഉപകരണങ്ങള്‍ അടങ്ങിയ കിറ്റും നല്കും. 50 പേര്‍ അടങ്ങുന്ന ഒരു യൂണിറ്റില്‍ 15 പേരെങ്കിലും സ്ത്രീകളും 5 പേര്‍ വൈദഗ്ദ്ധ്യം ഉളളവരും ആയിരിക്കും. ജില്ലാ ദുരന്ത നിവാരണ അതോരിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന സേനയുടെ ഭരണച്ചുമതല അഗ്നിരക്ഷാവകുപ്പിനാണ്.

ദുരന്ത സാധ്യതകള്‍ അനുസരിച്ച് ജനത്തിന് മുന്നറിയിപ്പ് നല്കുക, അപകടത്തിന്റെ തരവും വ്യാപ്തിയും മനസ്സിലാക്കി രക്ഷാപ്രവര്‍ത്ത കര്‍ക്ക് വിവരം സമയ ബന്ധിതമായി നല്കുക എന്നതാണ് പ്രധാന കടമകള്‍. അഗ്നിരക്ഷാസേന എത്തും വരെ അപകട തീവ്രത  വര്‍ദ്ധിക്കാതിരിക്കുന്നതി നാവശ്യമായ പ്രവര്‍ത്തനം നടത്തുക, അപകടത്തില്‍പ്പെട്ടവര്‍ക്ക് വേഗത്തില്‍ ശരിയായ രീതിയില്‍ സഹായമെത്തിക്കുക, ദുരന്തമുഖത്തിനിന്നും ജനത്തെ ഒഴിപ്പിക്കുന്നതിനും അഭയകേന്ദ്രമൊരുക്കുന്നതിനും സഹായമെത്തിക്കുക, ദുരന്തമേഖലയില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കുക എന്നിവയും ഇവരുടെ ഉത്തരവാദിത്വമാണ്.


അംഗമാകുന്നതിന് 18 വയസ്സ് പൂര്‍ത്തിയായ , നാലാം ക്ലാസ് വിദ്യാഭ്യാസമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രതിഫലേച്ഛ കൂടാതെ എതു ഘട്ടത്തിലും പ്രവര്‍ത്തിക്കുവാനുളള സന്നദ്ധതയും ശാരീരികവും മാനസികവുമായ ക്ഷമതയും ഉണ്ടാകണം.  www.cds.fire.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന നേരിട്ടോ, 04822 274700 ,101 എന്നീ ഫോണ്‍ നമ്പരില്‍ ഈരാറ്റുപേട്ട അഗ്നിരക്ഷാനിലയത്തിലോ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത് അംഗമാകാവുന്നതാണ്.