Latest News
Loading...

പുലിയന്നൂരില്‍ അപകടത്തില്‍ യുവ അഭിഭാഷകന്‍ മരിച്ചു


പാലാ പുലിയന്നൂര്‍ കാണിക്ക മണ്ഡപത്തിനടുത്ത് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.  ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടം ഉണ്ടായത്. കോട്ടയം അമലഗിരി പാക്ക്പറമ്പില്‍ ലിബിന്‍ ജോസഫാണ് മരിച്ചത്.



 പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം. രാമപുരത്തുള്ള ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായായിരുന്നു അപകടം. 



പൈകയില്‍ നിന്നും ഏറ്റുമാനൂര്‍ക്ക് പോവുകയായിരുന്ന ജീപ്പിലാന്ന് ബൈക്കിടിച്ചത്. നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ വൈദ്യതി പോസ്റ്റിലിടിച്ചാണ് നിന്നത്. ജിപ്പ് ഡ്രൈവറെ പരിക്കകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.