Latest News
Loading...

അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് യൂണിറ്റ് കോട്ടയം ജില്ലാ സമ്മേളനം


കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് യൂണിറ്റ് അസ്സോസിയേഷന്റെ കോട്ടയം ജില്ലാ സമ്മേളനം 13ന് പാലാ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 9ന് കൊട്ടാമറ്റത്തു നിന്നും പ്രകടനത്തോടെയും ഘോഷയാത്രയോടെയുമാണ് പരിപാടികള്‍ ആരംഭിക്കുക. 

പത്തരയ്ക്ക് നടക്കുന്ന പൊതുസമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.കെ സ്വാമിനാഥന്‍ അധ്യക്ഷത വഹിക്കും. പാലാ ഗവ.ആശുപത്രിയ്ക്ക് സംഘടന നിര്‍മിച്ച് നല്‍കുന്ന ആംബുലന്‍സ് ഷെഡിന്റ് സമര്‍പ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിക്കും. 



വൈദ്യുതിയും സുരക്ഷയും എന്ന വിഷയത്തില്‍ കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ബീനാ പയസ് ക്ലാസ് നയിക്കും. യോഗത്തില്‍ വ്യാപാരി വ്യവസായി പ്രതിനിധി വക്കച്ചന്‍ മറ്റത്തില്‍, സംഘടനാ സംസ്ഥാന പ്രസിഡന്റ് എ.കെ ബാബു, ട്രെഷറര്‍ തങ്കച്ചന്‍ വയനാട്, വൈസ് പ്രസിഡന്റ് വി.ആര്‍ രാമചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി പ്രസാദ് കുമാര്‍ പാട്ടത്തില്‍, ജില്ലാ സെക്രട്ടറി റെജിമോന്‍ സി മാത്യു തുടങ്ങിയവര്‍ സംബന്ധിക്കും. 

ലൈസന്‍സില്ലാത്ത വെല്‍ഡിംഗ് ജോലികള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, പെന്‍ഷന്‍, മലിനീകരണ നിയന്ത്രണ ലൈസന്‍സ്, ഇതര സര്‍ക്കാര്‍ ലൈസന്‍സുകള്‍, വൈദ്യുതി നിരക്ക വര്‍ധനവ് തുടങ്ങിയ വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. 13ന് ജില്ലയിലെ വെല്‍ഡിംഗ് വര്‍ക്കുഷോപ്പുകള്‍ക്ക് അവധിയായിരിക്കും.

പികെ സ്വാമിനാഥന്‍, റെജിമോന്‍ സി മാത്യു, വിആര്‍ രാമചന്ദ്രന്‍, എംകെ ജയപ്രകാശ്, സുരേഷ് എം.ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.