Latest News
Loading...

ഇന്‍ഡ്യയിലെ ആദ്യ ത്രി-ഡി സിജിഐ ഷോര്‍ട് ഫിലിം റിലീസിംഗിനൊരുങ്ങുന്നു


രാജ്യത്തെ ആദ്യത്തെ ത്രിഡി-സിജിഐ ഷോര്‍ട് ഫിലിം പ്രദര്‍ശനത്തിനൊരുങ്ങുന്നു. സിയ (S.I.A.H) എന്ന പേരിലുള്ള ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പ്രകാശനം സംവിധായകന്‍ ദിലീഷ് പോത്തന്‍ നിര്‍വ്വഹിച്ചു. 



കഥാപാത്രങ്ങളേക്കാള്‍ വിഷ്വല്‍ ഇഫക്ടുകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് കഥയുടെ പ്രമേയം. നവാഗതനായ ഡോണ്‍ അബ്രാഹമാണ് സംവിധാനം. 



മൂന്ന് വര്‍ഷം മുന്‍പ് ചിത്രീകരണം പൂര്‍ത്തീകരിച്ചെങ്കിലും വിഷ്വല്‍ ഇഫക്ട്‌സുകള്‍ പൂര്‍ത്തീകരിക്കാനുള്ള കാലതാമസാണ് ചിത്രം വൈകിച്ചതെന്ന് അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു. ഡോണ്‍തന്നെയാണ് വിഷ്വല്‍ ഇഫക്ട്‌സ് ചെയ്തിരിക്കുന്നത്. 



സോഹേഷിന്റെ കഥയില്‍ ഹരീഷ് ആര്‍ കൃഷ്ണയാണ് ക്യാമറ ചലിപ്പിച്ചത്. മനോജ് പണിക്കര്‍, റിന്‍സ ജേക്കബ് എന്നിവരാണ് അഭിനേതാക്കള്‍. മൂഴയില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എബി മൂഴയിലാണ് ഷോര്‍ട് ഫിലം നിര്‍മിച്ചത്. 



സാധാ ടിവിയിലും മൊബൈലിലും ലാപ്‌ടോപ്പിലും അടക്കം ത്രിഡി രൂപത്തില്‍ കാണമെന്നതാണ് ചിത്രത്തിന്റെ വലിയ പ്രത്യേകതകളിലൊന്ന്. വി.ആര്‍ ബോക്‌സിലും മികച്ച ദൃശ്യാനുഭവം സമ്മാനിക്കും. വൈകാതെ തന്നെ ചിത്രം റിലീസ് ചെയ്യും