Latest News
Loading...

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം ഐപി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു


ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കിടത്തി ചികിത്സ ബ്ലോക്കിന്റെ ഉദ്ഘാടനം പി.സി. ജോര്‍ജ്ജ് എം.എല്‍.എ. നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യന്‍, ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എച്ച്. ഹസീബ്, കൗണ്‍സിലര്‍മാരായ ജോസ് മാത്യു വള്ളിക്കാപ്പില്‍, ഷെറീന റെഹിം, സുള്‍ഫത്ത് നൗഷല്‍ ഖാന്‍, ആശുപത്രി സൂപ്രണ്ട് നിഹാല്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

പ്രാഥമിക ആരോഗ്യകേന്ദ്രമായിരുന്ന ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി 34 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ച് പണി പൂര്‍ത്തീകരിച്ചിരുന്നു. ഇതോടൊപ്പം ആശുപത്രിക്ക് അനുവദിച്ച ആധുനിക ആംബുലന്‍സിന്റെ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതായും പി.സി. ജോര്‍ജ്ജ് എം.എല്‍.എ. അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപ അനുവദിച്ചാണ് 24 പേര്‍ക്ക് കിടത്തി ചികിത്സ നല്‍കുവാനുള്ള ഐപി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.