Latest News
Loading...

ആഘോഷം അതിരുവിടുമ്പോള്‍...


ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ പാലാ കുരിശുപള്ളിയ്ക്ക് മുന്നില്‍ മദ്യപിച്ച യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരക്കുന്നു. ക്രിസ്തുമസ് ദിവസം രാത്രിയില്‍  സംഘത്തിലെ ഒരു യുവാവ് കപ്പേളയ്ക്ക് മുന്നില്‍ മദ്യപിക്കുന്ന രംഗങ്ങളാണ് ക്രിസ്തുമസ് പിറ്റേന്ന് പുറത്തുവന്നത്. 

25ന് അര്‍ധരാത്രിയിലാണ് സംഭവം. അവിടെ നിന്ന് മദ്യംകഴിക്കരുതെന്ന് സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നതും കേള്‍ക്കാം. പടക്കം പൊട്ടിക്കുന്നതും അടക്കം 30 സെക്കന്‍ഡോളം വീഡിയോ ആണ് പ്രചരിക്കുന്നത്. 

കപ്പേളയ്ക്ക് മുന്നില്‍ നിന്ന് ബിയര്‍ കഴിച്ച യുവാവിന്റെ അഡ്രസ് അടക്കം വാട്‌സ്ആപ്പുകളില്‍ പരക്കുന്നുണ്ട്. സംഭവത്തില്‍ മേഖലയില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പോലീസും അന്വേഷിക്കുന്നതായാണ് ലഭിക്കുന്ന വിവരം.