സിഎസ്‌ഐ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ എള്ളുംപുറത്ത് അഖില കേരള ക്രിസ്തുമസ് ഗാനമല്‍സരം സംഘടിപ്പിച്ചു. സെന്റ് മത്ഥ്യാസ് സിഎസ്‌ഐ യുവജന പ്രസ്ഥാനമാണ് 22-ാമത് അഖില കേരള ക്രിസ്തുമസ് ഗാന മത്സരം, സ്വര്‍ഗ്ഗീയ സംഗീതം -2019 എന്ന പേരില്‍ സംഘടിപ്പിച്ചത്. എള്ളുംപുറം ജൂബിലി മെമ്മോറിയല്‍ ഹാളിലായിരുന്നു മല്‍സര പരിപാടി.
ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി.എസ്. ഫ്രാന്‍സിസ് മല്‍സര പരിപാടി ഉദ്ഘാടനം ചെയ്തു. എള്ളുംപുറം ഇടവക വികാരി റവ.പി.സി.മാത്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ക്രൈസ്തവ സംഗീതജ്ഞനും സംഗീത സംവിധായകനുമായ ജിനോ കുന്നുംപുറത്ത് ക്രിസ്തുമസ് സന്ദേശം നല്കി.
മേലുകാവ് ജില്ലാ ചെയര്‍മാന്‍ റവ.കെ.എസ് സ്‌കറിയ, മഹായിടവക യുവജന പ്രസ്ഥാനം ജന.സെക്രട്ടറി ലിജു എബ്രഹാം, മേലുകാവ് കത്തീഡ്രല്‍ വികാരി റവ.ജോണി ജോസഫ്, റവ. ബിനു കുരുവിള, കൈക്കാരന്‍ റ്റി.ജെ ബെഞ്ചമിന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.