Latest News
Loading...

കാല്‍നടയായി ശബരിമലയ്ക്ക് പോയ അയ്യപ്പഭക്തന്‍ കാറിടിച്ച് മരിച്ചു


 ശബരിമലയ്ക്ക് കാല്‍നടയായി പോയ  അയ്യപ്പഭക്തന്‍ കാറിടിച്ച് മരിച്ചു. അടിമാലി കല്ലാര്‍കുട്ടി സ്വദേശി കാക്കാട്ടൂര്‍ ദിവാകരന്‍(65)ആണ് മരണമടഞ്ഞത്. പാലാ - തൊടുപുഴ റോഡില്‍ മാനത്തൂര്‍ പള്ളി ജംഗ്ഷന് സമീപമുള്ള അംഗന്‍വാടിയുടെ മുന്‍വശത്താണ് അപകടം നടന്നത്.   

തൊടുപുഴയില്‍ നിന്ന് പൈകയിലേക്ക് പോയ കാറാണ്  സൈഡ് തെറ്റി ശബരിമല തീര്‍ത്ഥാടകനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുകളിലേക്കു തെറിച്ച് വീണതിനെ  തുടര്‍ന്ന് തലയിടിച്ച് റോഡിലേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ശബരിമല തീര്‍ത്ഥാടകനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് വന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. 

അപകടങ്ങള്‍ തുടര്‍ക്കഥയായ ഇവിടെ ഒരു മാസത്തിനുള്ളില്‍ ഒരേ സ്ഥലത്ത് ഇത് മൂന്നാമത്തെ അപകടമാണ്. രാമപുരം പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ രാധാമണി കോടിയാനിച്ചറ കുടുംബാഗമാണ്. മക്കള്‍ ദീപ, ദിവ്യ. മരുമകന്‍ ശ്രീക്കുട്ടന്‍.