ക്രിസ്തുമസ് ദിനത്തിനോടാനുബന്ധിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിലെ അസിസ്റ്റന്റ് വികാര്‍ ഫാ. മാത്യൂ കുരിശുമൂട്ടിലിന്റെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചോളം കൊച്ചുകലാപ്രതിഭകള്‍ അണിനിരന്ന ക്രിസ്തുമസ് സ്പെഷ്യല്‍ അക്കാപ്പെല്ല ശ്രദ്ധേയമാകുന്നു. പാര്‍ട്ടുകളായുള്ള കോറല്‍ സിംഗിങ്ങിനൊപ്പം സംഗീത ഉപകരണങ്ങള്‍ക്കുപകരം വോക്കല്‍ അറേഞ്ച്‌മെന്റിലൂടെ സംഗീത ഉപകരണങ്ങളുടെ സ്വരം ക്രമീകരിക്കുന്ന രീതിയാണിത്.
ബേത്‌ലേഹേമില്‍ എന്നാരംഭിക്കുന്ന ഗാനമാണ് ഇപ്രകാരം നാല് പാര്‍ട്ടുകളും മ്യൂസിക്കല്‍ കീബോര്‍ഡ്, ബേസ് ഗിറ്റാര്‍ എന്നിവയ്ക്കുപകരം വോക്കല്‍ അറേഞ്ച്‌മെന്റും ചെയ്ത് ജനശ്രദ്ധ നേടിയത്. വോക്കല്‍ അറേഞ്ച്‌മെന്റും ശബ്ദലേഖനവും ചെയ്തത് റ്റിജോ സേവ്യറാണ്. ഛായാഗ്രഹണം, ക്രമീകരണം എന്നിവ ചെയ്ത് ദൃശ്യവിരുന്നാക്കിയത് ജിസ്‌മോന്‍ ആണ്