Latest News
Loading...

ചേര്‍പ്പുങ്കല്‍ ബി.വി.എം.ഹോളി ക്രോസ് കോളേജ് എന്‍.എസ്.എസ് ക്യാമ്പ് 20-മുതല്‍


ചേര്‍പ്പുങ്കല്‍ ബി.വി.എം.ഹോളി ക്രോസ് കോളേജ് നാഷണൽ സർവ്വിസ്  സ്കീം  ക്യാമ്പ് 20-മുതല്‍ 27-വരെ ചെമ്പിളാവില്‍ വച്ച് നടക്കും. 20-ന് പ്രിന്‍സിപ്പല്‍ ഫാ.ജോസഫ് ഞാറക്കാട്ടിലിന്‍റെ അധ്യക്ഷതയില്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ.ജോസ് അഞ്ചേരില്‍ അനുഗ്രഹ പ്രഭാഷണവും ചെമ്പിളാവ് പള്ളിവികാരി ഫാ.ജെയിംസ് കൊച്ചയ്യനാല്‍ മുഖ്യ പ്രഭാഷണവും നടത്തും. 
കിടങ്ങൂര്‍ പഞ്ചായത്ത്  മെമ്പര്‍മാരായ കെഎസ് ജയന്‍, മിനി മാത്യു, മുന്‍ പ്രസിഡന്റ് ബോബിച്ചന്‍ കീക്കോലിൽ, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.ജോര്‍ജുകുട്ടി വട്ടോത്ത്, പ്രൊഫ. അമലദേവി എന്നിവര്‍ പ്രസംഗിക്കും. 

ചെമ്പിളാവ് ഗവ.സ്കൂളില്‍ കംമ്പോസ്റ്റ് പിറ്റ് നിര്‍മ്മാണവും കളിസ്ഥലം നവീകരണവുമാണ് മുഖ്യ പ്രവര്‍ത്തനങ്ങള്‍. കലാ കായിക മത്സരങ്ങള്‍, ഡോക്യുമെന്‍ററി പ്രദർശനം തുടങ്ങിയവയും ഉണ്ടാകും. സാംസ്‌കാരിക പരിപാടികളോടൊപ്പം 25-ന് ക്രിസ്മസ് ആഘോഷവും നടക്കും. കൃഷി ഓഫീസര്‍ ബിനി ഫിലിപ്പ്, എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എ.ബന്നി, ഡോ.സാബു ഡി മാത്യ, എന്‍.ഡി ശിവന്‍ (ശാസ്ത്ര സാഹിത്യ പരീഷത്ത്) പ്രഫ. പ്രിൻസ് ജോസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. 

ബര്‍സാര്‍ ജോസഫ് മുണ്ടക്കല്‍ അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചാ.മെമ്പര്‍ ബെറ്റി റോയി  മുഖ്യാതിഥി ആയിരിക്കും. പ്രൊഫ.ലോജു കെ ജോയി, പ്രൊഫ.ജോസ് ജോസഫ്, വോളണ്ടിയര്‍ സെക്രട്ടറിമാരായ  അഭിജിത്ത്, പാര്‍വ്വതി, ആകാശ്, ലക്ഷ്മിപ്രിയ എന്നിവർ പ്രസംഗിക്കും