Latest News
Loading...

പാലാ ബൈബിള്‍ കണ്‍വെന്‍ഷന്‍ 19 മുതല്‍ 23 വരെ; പാര്‍ക്കിംഗ് ക്രമീകരണം



37ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ 19 മുതല്‍ 23 വരെ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടത്തും. മലങ്കര കത്തോലിക്ക സുറിയാനി സഭ മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെഡ നേതൃത്വത്തിലുള്ള ടീമാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.  രാവിലെ 9ന് തുടങ്ങി ഉച്ചകഴിഞ്ഞു മൂന്നിന് അവസാനിക്കുന്ന പകല്‍ കണ്‍വന്‍ഷനും വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് രാത്രി ഒന്പതിന് അവസാനിക്കുന്ന സായാഹ്ന കണ്‍വന്‍ഷനും ഉണ്ടാകും. 

19ന് രാവിലെ പത്തിനു കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യും.  പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തുടങ്ങിയവര്‍ ഈ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 

പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ഒരുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തല്‍ ഒരുങ്ങിക്കഴിഞ്ഞു. 
കണ്‍വെന്‍ഷനോട് അനുബന്ധിച്ച് വാഹനപാര്‍ക്കിംഗ് ക്രമീകരണവും ഏര്‍പ്പെടുത്തി. 

പാലായില്‍നിന്നും വരുന്ന വാഹനങ്ങള്‍
1. എല്ലാ വലിയ വാഹനങ്ങളും പുലിയന്നൂര്‍ കോട്ടപ്പാലം ജംഗ്ഷന്‍ തിരിഞ്ഞ് മരിയന്‍-കിഴതടിയൂര്‍ ബൈപാസ് റോഡില്‍ക്കൂടി പാലാ കത്തീഡ്രല്‍ കുരിശുംതൊട്ടി മൈതാനിയിലും ളാലം പഴയപള്ളി മൈതാനിയിലും പാര്‍ക്ക് ചെയ്യാവുന്നതാണ്.

2. എല്ലാ ചെറിയ വാഹനങ്ങളും അല്‍ഫോന്‍സാ കോളജ് ഗ്രൗണ്ട്, പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രൗണ്ട്, സ്പോര്‍ട്സ് കോംപ്ളക്സ് ഗ്രൗണ്ട്, ക്രിസ്തുരാജ് ഹോസ്റ്റലിന്റെ മുന്‍വശം, പിന്‍വശം, സെന്റ് തോമസ് കോളജ്  എ - ബ്ലോക്കിന്റെ മുന്‍വശം എന്നിവിടങ്ങളിലും സെന്റ് തോമസ് ഹൈസ്‌കൂള്‍ മൈതാനത്തില്‍ 5.00 ു.ാ -ന് ശേഷവും പാര്‍ക്ക് ചെയ്യുക.

ഏറ്റുമാനൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍
1. എല്ലാ വലിയ വാഹനങ്ങളും സെന്റ് തോമസ് കോളജിന്റെ മുന്‍വശത്ത് ആളെ ഇറക്കിയതിനുശേഷം പാലാ കത്തീഡ്രല്‍ കുരിശുംതൊട്ടി മൈതാനിയിലും ളാലം പഴയപള്ളി മൈതാനിയിലും പാര്‍ക്ക് ചെയ്യാവുന്നതാണ്. 
2. എല്ലാ ചെറിയ വാഹനങ്ങളും അരുണാപുരം സെന്റ് തോമസ് പള്ളിയുടെ ഗ്രൗണ്ടിലും സെന്റ് തോമസ് കോളജിന്റെ മുന്‍പിലുള്ള ഹെലിപ്പാഡിലും പാര്‍ക്ക് ചെയ്യുക.

ടൂവീലര്‍ പാര്‍ക്കിങ്ങ്
1. എല്ലാ ടൂവീലര്‍ വാഹനങ്ങളും സെന്റ് തോമസ് കോളജിന്റെ മെയിന്‍ ഗെയിറ്റിനുള്ളിലും, ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപവും അല്‍ഫോന്‍സാ ഹോസ്റ്റല്‍, എസ്.എച്ച് ഹോസ്റ്റല്‍ എന്നിവടങ്ങളിലും പാര്‍ക്കുചെയ്യാവുന്നതാണ്.

പൊതുനിര്‍ദ്ദേശങ്ങള്‍

1. കുറവിലങ്ങാട്, ഉഴവൂര്‍, രാമപുരം, തൊടുപഴ, ഈരാറ്റുപേട്ട ഭാഗങ്ങിലേക്കു പോകേണ്ട എല്ലാ സ്വകാര്യവാഹനങ്ങളും മരിയന്‍ ജംഗ്ഷന്‍ വഴി ബൈപാസ് റോഡില്‍കൂടി പോകാവുന്നതാണ്.
2. എല്ലാ വലിയ വാഹനങ്ങളിലും അതത് ഇടവകയുടെ പേര് എല്ലാവരും കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
3. രോഗികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ കോളജ് ഓഡിറ്റോറിയത്തിന്റെ മുന്‍വശത്ത് പാര്‍ക്ക് ചെയ്യുക.
4. ബഹു. വൈദികരുടെ വാഹനങ്ങള്‍ കോളജ് കാന്റീന്റെ മുന്‍വശത്ത് പാര്‍ക്ക് ചെയ്യാവുന്നതാണ്.
5. കണ്‍വെന്‍ഷന്‍ ഗ്രൗണ്ടിന്റെ സമീപമുള്ള ട്രാഫിക് ഓഫീസില്‍നിന്നും ആവശ്യമായ സഹായങ്ങള്‍ ലഭിക്കുന്നതാണ്.


മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു.