Latest News
Loading...

ളാലത്തുല്‍സവം ജനുവരി 1 മുതല്‍ 10 വരെ


പാലാ നഗരത്തില്‍ വീണ്ടും ഉത്സവ ആഘോഷം പകര്‍ന്ന് നല്‍കികൊണ്ട് ളാലം ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 1 മുതല്‍ 10 വരെ നടക്കും. ജനുവരി 1 ന് രാവിലെ 6.30 കൊടിക്കൂറയും കൊട്ടിക്കയറും സമര്‍പ്പണം. വൈകുന്നേരം 6 ന് ഉപദേശകസമിതി നിര്‍മ്മിച്ചു നല്‍കുന്ന കാണിക്കമണ്ഡപത്തിന്റെ സമര്‍പ്പണം നടക്കും. കൗണ്‍സിലര്‍ ബിനു പുളിക്കണ്ടത്തില്‍ നിന്നും ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ എച്ച്. കൃഷ്ണകുമാര്‍ ഏറ്റുവാങ്ങും. 6.15 ന് തിരുഅരങ്ങ് മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. രാത്രി 8 ന് തന്ത്രി മുണ്ടക്കൊടി വിഷ്ണു നമ്പൂതിരി, മേല്‍ശാന്തി കരുനാട്ടില്ലത്ത് നാരായണ ഭട്ടതിരി
എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. 8.45 ന് മജീഷ്യന്‍ കണ്ണന്‍ മോന്‍ അവതരിപ്പിക്കുന്ന മാജിക് ഷോ മാന്ത്രികരാവ് അരങ്ങേറും. 



ജനുവരി 2 മുതല്‍ 8 വരെ തീയതികളില്‍ രാവിലെ 8 ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് ദീപാരാധന, ചുറ്റുവിളക്ക്, രാത്രി കൊടിക്കിഴില്‍ വിളക്ക് എന്നിവയുണ്ട്. 6,7,8 തീയതികളില്‍ രാവിലെ 10.30 ന് ഉത്സവബലി. 2 ന് രാത്രി 7 ന് മധുര ഗീതങ്ങള്‍, 3 ന് രാത്രി 7 ന് ചാക്യാര്‍കൂത്ത്, തുടര്‍ന്ന് നൃത്ത നിശ, 4 ന് രാത്രി 7 ന് നൃത്ത വസന്തം, 5 ന് രാത്രി 7 ന് നൃത്ത സന്ധ്യ എന്നിവ അരമങ്ങറും. 6 ന് രാവിലെ 8.45 ന് ഭരണിപൂജയും ഊട്ടും, 11 ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 6.45 ന് ഭഗവതി എഴുന്നള്ളത്ത്. 7 ന് 11 ന് ഭക്തിഗാനാമൃതം, വൈകിട്ട് 6 ന് എസ്.എന്‍.ഡി.പി. യോഗം പാലാ ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ എട്ടങ്ങാടി സമര്‍പ്പണം, രാത്രി 7 ന് ഗാനമേള.

8 ന് രാവിലെ 7 ന് സമ്പൂര്‍ണ്ണ നാരായണീയ പാരായണം, വൈകിട്ട് 4 ന് ദേശക്കാഴ്ച പുറപ്പാട്, 6, 15 ന് പ്രദോഷപൂജയും പന്തിരു നാഴി നിവേദ്യവും. 9 നാണ് പള്ളിവേട്ട ഉത്സവം. ഉച്ചയ്ക്ക് 12.30 ന് മകയിരം സദ്യ, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, വേല, സേവ. 9 ന് വലിയ കാണിക്ക, 9.30 ന് തിരുവാതിര കളി വഴിപാട്. 11 ന് പള്ളി നായാട്ട്, എതിരേല്‍പ്പ്, പള്ളിക്കുറുപ്പ്. 10 വെള്ളി ആറാട്ട്. രാവിലെ 9.30 ന് കൊടിയിറക്ക്, 12 ന് ചെത്തിമറ്റം തൃക്കയില്‍ കടവില്‍ ആറാട്ട്, തുടര്‍ന്ന് ആറാട്ട് സദ്യ, 1 ന് ളാലം ക്ഷേത്രാങ്കണത്തില്‍ തിരുവാതിര നിവേദ്യവിതരണം, അന്നദാനം, വൈകിട്ട് 4 ന് ആറാട്ട് തിരിച്ചെഴുന്നളളത്, 4.45 ന് ചെത്തിമറ്റത്തും 6 ന് പാലം പാലം ജംഗ്ഷനിലും സ്വീകരണം, നാമസങ്കീര്‍ത്തന ലഹരി. 6.30 ന് ളാലം പാലം ജംഗ്ഷനില്‍ ആറാട്ടെതിരേല്‍പ്പ്. പെരുവനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം. രാത്രി 10 ന് ആല്‍ത്തറ ശ്രീ രാജരാജഗണപതി ക്ഷേത്രത്തില്‍ എതിരേല്‍പ്പ്, 11 ന് ക്ഷേത്രസന്നിധിയില്‍ എതിരേല്‍പ്പ്. 



പ്രസിഡന്റ് പുത്തുര്‍ പരമേശ്വരന്‍ നായര്‍, സെക്രട്ടറി നാരായണന്‍കുട്ടി, രക്ഷാധികാരി അഡി. രാജേഷ് പല്ലാട്ട്, വൈസ് പ്രസിഡന് ശ്രീകുമാര്‍ കളരിക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഉണ്ണി അശോക, കമ്മിറ്റി അംഗങ്ങള്‍ ആയ ശിവന്‍കുട്ടി നടുപ്പറമ്പില്‍, റ്റി.എന്‍. രാജന്‍ തോട്ടപ്പള്ളി, രാജേഷ് ശ്രീഭദ്ര എന്നിവര്‍ പരിപാടികള് വിശദീകരിച്ചു.