Latest News
Loading...

സ്‌നേഹദീപം ഈശ്വരന്റെ കൈയ്യൊപ്പു പതിഞ്ഞ പദ്ധതി: റോണി കെ. ബേബി എം.എല്‍.എ.



ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതി ഈശ്വരന്റെ കൈയ്യൊപ്പു പതിഞ്ഞ പദ്ധതിയാണെന്ന് റോണി കെ. ബേബി എം.എല്‍.എ. അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരെ ചേര്‍ത്തുപിടിക്കുന്ന യഥാര്‍ത്ഥ സുവിശേഷമാണ് സ്‌നേഹദീപത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭവനരഹിതരായ പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ സ്വന്തമായ വാസയോഗ്യമായ വീട് എന്നുള്ളത് ചുരുങ്ങിയ കാലത്തിലൂടെ 63 കുടുംബങ്ങള്‍ക്ക് സജ്ജീകരിച്ച് നല്‍കിയത് ഏറെ മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും എം.എല്‍.എ. അഭിപ്രായപ്പെട്ടു.



. സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള 63-ാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം മീനച്ചില്‍ പഞ്ചായത്തിലെ പൂവരണിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു റോണി കെ. ബേബി എം.എല്‍.എ. മീനച്ചില്‍ സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാം സ്‌നേഹവീടാണിത്. ശശിധരന്‍നായര്‍ നെല്ലാല പൂവരണി സംഭാവന നല്‍കിയ സ്ഥലത്താണ് സ്‌നേഹവീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 


.യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അലന്‍ കക്കാടന്‍, അമ്പിളി ജി സരോവരം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി എം.എസ്., ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ആഷാ സന്തോഷ് ചരളയില്‍, പ്രിന്‍സ് ഓടയ്ക്കല്‍, ബിന്‍സി ഐസക്, ഷൈനി ബൈജു പൊറ്റോടത്ത്, 


.മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജിത്ത് എര്‍ത്തയില്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ ബിജു കുമ്പളന്താനം, മീനച്ചില്‍ സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ഷിബു പൂവേലില്‍, ബെന്നി ഗണപതിപ്ലാക്കല്‍, ശശിധരന്‍നായര്‍ നെല്ലാല, സന്തോഷ് കാപ്പന്‍, എം. ജോസഫ് മുത്തുമല, സാബു മുകളേല്‍, ഷിജോ കുന്നത്തുപുരയിടം എന്നിവര്‍ പ്രസംഗിച്ചു. 



.



Post a Comment

0 Comments