നിയന്ത്രണം നഷ്ടപ്പെട്ട മിനി ലോറി റോഡരികിലെ പാനിപൂരി വിൽപ്പനശാലയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ കടയുടമയായ അന്യസംസ്ഥാന തൊഴിലാളിക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. പാലാ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം റോഡരികിൽ പ്രവർത്തിച്ചിരുന്ന പാനിപൂരി വിൽപ്പനശാലയിലേക്കാണ് മിനി ലോറി ഇടിച്ചുകയറിയത്.
.ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കടയിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
.
.






0 Comments