വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു. എസ് സി മോർച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ഒറ്റപ്ലാക്കൽ രാജൻ പി റ്റി (57) ആണ് മരിച്ചത്. പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിൻകൂടിന് സമീപം വാഹനത്തിൽ നിന്നും കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടൻ തന്നെ പൊൻകുന്നത്തെ കെ വി എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപിയുടെ പാലാ നിയോജകമണ്ഡലം 215 -ാം നമ്പർ ബൂത്തിൻ്റെ ചുമതലക്കാരനായിരുന്നു. കഴിഞ്ഞ തദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് എലിക്കുളം ഡിവിഷനിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഭാര്യ മിനി. മക്കൾ കാർത്തിക്, കാരുണ്യ.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments