Latest News
Loading...

കാറിന് പിന്നിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു



നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു. കൈപ്പള്ളി കുന്തൻ പാറ സ്വദേശീ കൊല്ലിയിൽ കെ. എ ജോസഫ് (47) ആണ് മരിച്ചത്.  വൈകിട്ട് അഞ്ചുമണിയോടെ ഇളങ്കാട് ഏഴേക്കർ ഭാഗത്തായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന ജോസഫിന്റെ ബൈക്ക് നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിൽ ഇടിക്കുകയും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. 

.തലയിൽ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ലിജി ജോസഫ് വേലനിലം ആയലുമാലിൽ കുടുംബം. മക്കൾ അലീഷ ജോസഫ്, അലീന ജോസഫ്




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments