Latest News
Loading...

ജോസ്‌ കെ മാണി അനീതിക്കെതിരെ പ്രതികരിക്കുന്ന നേതാവ്‌: എം എ ബേബി



എവിടെ അനീതി നടന്നാലും അവിടെ ഓടിയെത്തി അതിനെതിരെ പ്രതികരിക്കുന്ന നേതാവാണ്‌ പാലായിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജോസ്‌ കെ മാണിയെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ചത്തീസ്‌ഗഡിൽ കന്യാസ്‌ത്രീകൾ ആക്രമിക്കപ്പെട്ടപ്പോൾ, അവിടം സന്ദർശിക്കാൻ പോയ ഇടതുപക്ഷ എംപിമാരുടെ മുൻനിരയിൽ ജോസ്‌ കെ മാണിയുണ്ടായിരുന്നു. 


അദ്ദേഹത്തിനുവേണ്ടി വോട്ട്‌ ചോദിക്കാൻ കഴിയുന്നത്‌ തന്റെ രാഷ്‌ട്രീയജീവിതത്തിലെ സുപ്രധാനമായ നടപടിയാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലായ്‌ക്ക്‌ കൈത്തെറ്റ്‌ പറ്റി. ഇത്തവണ ജോസ്‌ കെ മാണിക്ക്‌ വോട്ട്‌ ചെയ്‌തുകൊണ്ട്‌ പാലാ ആ തെറ്റ്‌ തിരുത്തുമെന്നും എം എ ബേബി പറഞ്ഞു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments