Latest News
Loading...

മഴ മാപിനി ഉദ്ഘാടനം ചെയ്തു.



തീക്കോയി ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണത്തിന്റെ ഭാഗമായി മഴ മാപിനി ഉദ്ഘാടനം ചെയ്തു. അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ജനകീയ മുന്നറിയിപ്പ് സംവിധാനമായ മീനച്ചിൽ നദീ- മഴ നിരീക്ഷണശൃംഖലയുടെ ഭാഗമായി തീക്കോയി പഞ്ചായത്ത് ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയ മഴമാപിനികളുടെ കൈമാറ്റവും പ്രവർത്തന ഉത്ഘാടനവും നടന്നു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക എം എസ് നിർവഹിച്ചു, 


വൈസ് പ്രസിഡണ്ട് സ്വപ്ന വർഗീസ്, മഴ മാപിനി വോളണ്ടിയർ ഏലിയാമ്മ ടെന്നീസ്, ബീനഷിബു. ഭൂമിക സെക്രട്ടറി എബി എമ്മാനുവൽ,വാർഡ് മെമ്പർമാരായ സജി ചോക്കാട്, സണ്ണി കണിയാംകണ്ടം, ജിബിൻ സെബാസ്റ്റ്യൻ, ജിലു സജി, സോളി സണ്ണി, കൃപ ബിജു, ഓമന ഗോപാലൻ എന്നിവർ പങ്കെടുത്തു.

2018 ലെ പ്രളയത്തിൻ്റെ തുടർച്ചയായി മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ മുൻകൈയ്യിൽ ആരംഭിച്ച് ഭൂമിക ഏകോപിപ്പിക്കുന്ന പ്രവർത്തനത്തിൽ തീക്കോയി പഞ്ചായത്ത് പരിധിയിൽ ഇരുപത്തഞ്ചോളം മഴമാപിനി വളൻ്റിയർമാരും തീക്കോയി പാലത്തിൽ വരച്ചുചേർത്ത പുഴമാപിനിയും ഉൾപ്പെടുന്നു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments