പാലാ നഗരസഭയിലെ ജനകീയ പദ്ധതി ആസൂത്രണ വിഹിതത്തിന്റെ രൂപരേഖ അവതരിപ്പിക്കുന്ന കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റം. പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്കരിച്ചു.
നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പദ്ധതിവിഹിതം സംബന്ധിച്ച് ചർച്ച ചെയ്യാൻ കൗൺസിൽ യോഗം എത്ര സമയം വേണമെങ്കിലും നീട്ടി നൽകാമെന്ന് പറഞ്ഞിട്ടും രൂപരേഖ വായിച്ച് പഠിച്ചതിനുശേഷം കൗൺസിൽ യോഗം ചേർന്നാൽ മതിയെന്ന് ആവശ്യവുമായി പ്രതിപക്ഷം രംഗത്തുവന്നു.
എന്നാൽ ഭരണപക്ഷം അംഗങ്ങൾ അതിനെ എതിർക്കുകയും ഓരോ വിഷയം ചർച്ചയ്ക്ക് പാസാക്കാമെന്ന് ഭരണപക്ഷ അംഗങ്ങൾ പറഞ്ഞു. എന്നാൽ പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്കരിക്കുകയും ഭരണപക്ഷ അംഗങ്ങൾ വിഷയം പാസാക്കുകയും ചെയ്തു. തങ്ങൾ ആവശ്യപ്പെട്ട സമയം നൽകിയില്ല എന്നും പാലായുടെ സമഗ്ര വികസനത്തിന് ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ പറഞ്ഞു.
എന്നാൽ കരട് രൂപരേഖ അച്ചടിച്ചിരിക്കുന്ന അക്ഷരം ചെറുതായതുകൊണ്ട് വായിക്കുവാൻ കഴിയുന്നില്ല എന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപണം ഉന്നയിച്ചു. എന്നാൽ കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തിൽ അച്ചടിച്ച അതേ വലുപ്പത്തിൽ തന്നെയാണ് ഇത്തവണത്തെയും കരടുരൂപ രേഖ തയ്യാറാക്കിയിരിക്കുന്നതും ഭരണം മാറുമ്പോൾ കാഴ്ചയ്ക്ക് വ്യത്യാസം ഉണ്ടാകുന്നത് എങ്ങനെയാണെന്നും ഭരണപക്ഷ കൗൺസിലർ ബിനു പുളിക്കകണ്ടം ചോദിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments