പൂഞ്ഞാർ മണ്ഡലത്തിൽ വിവിധ വാർഡുകളിൽ എൻഡിഎയുടെ വിജയത്തിൽ പി.സി ജോർജ്ജിനും അഭിമാനിക്കാം. എൻഡിഎയുടെ ഭാഗമായതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് നേടാനാ യത്. കഴിഞ്ഞ തവണ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നിർണായക സ്വാധീനം ചെലുത്താനും ബിജെപിയ്ക്ക് കഴി ഞ്ഞിരുന്നു.
.പി.സി ജോർജ്ജിന്റെ ജനപക്ഷം എൻഡിഎയിൽ ലയിച്ചതോടെ ജനപക്ഷാംഗങ്ങളും ബിജെപി അംഗങ്ങളായി മാറി എ ന്നാൽ ബിജെപിയ്ക്ക് എത്രമാത്രം സ്വീകാര്യത ലഭിക്കും എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയായി ഈ വിജയം. 8 വാർഡുകളിലാണ് തെക്കേക്കരയിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. മുൻപ് ജനപക്ഷ അംഗങ്ങളായി മൽസരി ച്ച് ഇത്തവണ ബിജെപി സ്ഥാനാർത്ഥികളായി മൽസരിക്കാനിറങ്ങിയവർ വീണ്ടും വിജയം നേടി.
ജിസോയി തോമസ്, അനിൽകുമാർ മഞ്ഞപ്ലാക്കൽ, സജി സിബി, ആനിയമ്മ സണ്ണി, മിനർവാ മോഹൻ, പ്രിയാമോൾ രാജേഷ് എന്നിവർക്കൊപ്പം പുതുതായി രൂപീകരിക്കപ്പെട്ട പാലത്തിങ്കൽ വാർഡിൽ എൻഡിഎ സ്ഥാനാർത്ഥി മണിക്കുട്ടി വിജയം നേടി. പൂഞ്ഞാർ ടൗൺ വാർഡിൽ ടെസി ബിജു എൻഡിഎ പിന്തുണയോടെയാണ് മൽസരിച്ചത്.
മണ്ഡലത്തിലെ മറ്റ് 6 പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും എൻഡിഎ നേട്ടമുണ്ടാക്കി ബ്ലോക്ക് പഞ്ചായത്തിൽ പൂഞ്ഞാർ, തിടനാട് ഡിവിഷനുകൾ എൻഡിഎ നേടി. പൂഞ്ഞാർ, തലപ്പലം, തലനാട് പഞ്ചായത്തുകളിൽ 4, തീക്കോയി, തലനാട് പഞ്ചായത്തുകളിൽ ഓരോ വാർഡുകളും എൻഡിഎ നേടി. പല വാർഡുകളിലും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്.
ജില്ലയിൽ തെക്കേക്കര കൂടാതെ അയ്മനം, കിട ങ്ങൂർ പഞ്ചായത്തുകളാണ് എൻഡിഎ നേടിയത്. അതേസമയം ഭരണത്തിലിരുന്ന മുത്തോലി, പള്ളിക്കത്തോട് പഞ്ചായ ത്തുകൾ നഷ്ടമാവുകയും ചെയ്
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments