ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് വാഹനങ്ങളുടെ എണ്ണം റോഡില്‍ വര്‍ധിച്ചതിനൊപ്പം അപകടങ്ങളും ആരംഭിച്ചു. പാലാ കെഎസ്ആര്‍ടിസിയ്ക്ക് സമീപം കിഴതടിയൂര്‍ ജംഗ്ഷനില്‍ ചരക്കുലോറിയും ബൈക്കും കൂട്ടിയിടിച്ച് തൊടുപുഴ ആനക്കയം സ്വദേശി എബ്രഹാം (54)നാണ് പരിക്കേറ്റത്.
കെഎസ്ആര്‍ടിസി ഭാഗത്ത് നിന്നും വന്ന ബൈക്ക് യാത്രികന്‍ റൗണ്ടാന ചുറ്റി തൊടുപുഴ റോഡിലേയ്ക്ക് തിരിയവെ ബൈപ്പാസ് വഴിയെത്തിയ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.
എബ്രാഹമിനെ അല്‍പദൂരം നിരക്കി കൊണ്ടുേേപായശേഷമാണ് ലോറി നിന്നത്. ഉടന്‍തന്നെ അതുവഴിയെത്തിയ ആംബുലന്‍സില്‍ എബ്രാഹമിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




