വയനാട്ടില്‍ കിണറ്റില്‍ വീണ കടുവയെ തൊടുപുഴ മടക്കത്താനത്തെ കിണറ്റിലെത്തിച്ചു വ്യാജന്‍മാര്‍. കഴിഞ്ഞ ഏപ്രില്‍ 3ന് വയനാട് മൂന്നാനക്കുഴയില്‍ വീട്ടിലെ കിണറ്റില്‍ വീണ കടുവയുടെ ദൃശ്യങ്ങളാണ് തൊടുപുഴ മടക്കാത്താനത്ത് കടുവയെ കണ്ടെത്തി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. കരിങ്കുന്നത്ത് പുലിയെ കണ്ട വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇതെന്നതിനാല്‍ പലരും ഇത് വിശ്വസിക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വീടിനോടു ചേര്‍ന്ന കൃഷിയിടത്തിലെ കിണറ്റില്‍ വീണ 2 വയസ്സുള്ള പെണ്‍കടുവയെ 5 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ വനംവകുപ്പ് രക്ഷപ്പെടുത്തുകയായിരുന്നു. മൂന്നാനക്കുഴി യൂക്കാലിക്കവല കാക്കനാട്ട് ശശീന്ദ്രന്റെ കാപ്പിത്തോട്ടത്തിലെ കിണറ്റിലാണു കടുവ വീണത്. പുലര്‍ച്ചെ എട്ടരയോടെ കിണറിനുള്ളിലെ വീതിയുള്ള പടവിലാണു കടുവ കിടക്കുന്നത് ശശീന്ദ്രന്റെ മകന്‍ ശ്രീരാജിന്റെ ഭാര്യ സിനൂജ കണ്ടത്.
15 അടി താഴ്ചയുള്ള കിണറില്‍ 4 അടി വെള്ളമുണ്ടായിരുന്നു. സ്ഥലത്തെത്തിയ വനപാലകര്‍ ഷീറ്റും കയര്‍ വലയും ഉപയോഗിച്ച് കിണര്‍ മൂടി. തുടര്‍ന്ന് മയക്കുവെടി കൊണ്ടാലും കടുവ വെള്ളത്തിലേക്ക് വീഴാതിരിക്കാന്‍ പലക കഷ്ണങ്ങള്‍ നിരത്തി. വെറ്ററിനറി സര്‍ജന്‍ ഡോ. അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ മയക്കുവെടി വച്ചു പിടികൂടുകയായിരുന്നു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments