Latest News
Loading...

ചിലമ്പൊലി കലോത്സവത്തിന് ഇന്ന് സമാപനം



 പാലാ ഉപജില്ലാ സ്കൂൾ കലോത്സവം ചിലമ്പൊലി 2026 ഇന്ന് സമാപിക്കും. 219 ഇനങ്ങളിൽ 146 മത്സരങ്ങൾ പൂർത്തിയായി. ആദ്യദിനം മുതൽ മേധാവിത്വം തുടരുന്ന പാലാ സെൻറ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 296 പോയിന്റുമായി ഒന്നാമതാണ്. പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ 227 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 193 പോയിന്റ് മായി ഭരണങ്ങാനം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ, 186 പോയിന്റുമായി പാലാ സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ, 181 പോയിന്റുമായി പ്ലാശനാൽ സെൻറ് ആൻറണീസ് സ്കൂൾ എന്നിവർ തൊട്ട് പിന്നാലെ ഉണ്ട്. 



.2500 ഓളം കലാപ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. അവസാന ദിവസത്തെ മത്സരങ്ങളിലെ പോയിന്റുകൾ നേടി മുന്നേറ്റം കാഴ്ചവയ്ക്കാനാണ് സ്കൂളുകളുടെ ശ്രമം. പ്രധാന വേദിയായ ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്കൂൾ, എസ്.എച്ച്. ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് വിജയികൾക്കുള്ള സമ്മാനവിതരണവും നടക്കും.



.



.

Post a Comment

0 Comments