തന്റെ ഓഫീസിലേക്ക് സിപിഎം നടത്തിയ പ്രതിഷേധ മാർച്ചിന് മറുപടിയുമായി എംജെ സെബാസ്റ്റ്യൻ എംഎൽഎ. അഴിമതിയെക്കുറിച്ച് സംസാരിക്കുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്താണെന്ന് എംഎൽഎ ചോദിച്ചു. ജലജീവൻ പദ്ധതിയിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ട്. ടാങ്ക് നിർമ്മാണം പോലും ആരംഭിക്കും മുമ്പേ വൻതോതിൽ പൈപ്പുകൾ വാങ്ങിക്കൂട്ടി.
.പൈപ്പിടുന്നതിനായി നാട്ടിലെ റോഡുകൾ മുഴുവൻ വെട്ടി പൊളിച്ചു. റോഡുകൾ മുഴുവൻ പൊളിച്ചത് നന്നാക്കാൻ കരാറുകാരെ ബന്ധപ്പെട്ടപ്പോൾ അഴിമതി കാരണം ഓഫീസ് പൂട്ടി തിരിച്ചുപോയെന്നാണ് അവർ പറഞ്ഞത്. 22000 കോടി രൂപ സംസ്ഥാന സർക്കാറും മുടക്കുന്ന സ്ഥാനത്ത് ഇനി 20000 കോടി കൂടി മുടക്കിയാലേ പദ്ധതി പൂർത്തിയാക്കാൻ ആകു . ഇതിനെക്കുറിച്ച് പറഞ്ഞതിനാണ് ഒരു സിപിഎം നേതാവ് തല്ലും കൊല്ലും എന്നൊക്കെ പറഞ്ഞത്. ആ അഭ്യാസം പൂഞ്ഞാർ എംഎൽഎയുടെ അടുത്ത് വേണ്ടെന്നും സെബാസ്റ്റ്യൻ എം ജെ പറഞ്ഞു.
.ജലജീവൻ അഴിമതിയുമായി ബന്ധപ്പെട്ട് എംഎൽഎ, പിണറായി വിജയനെതിരെ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് ആയിരുന്നു സിപിഎം കഴിഞ്ഞദിവസം പ്രതിഷേധം സംഘടിപ്പിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന കെ രാജേഷ് എംഎൽഎ ക്കെതിരെ രൂക്ഷമായ പ്രയോഗങ്ങളാണ് പ്രതിഷേധ ധർണ്ണയിൽ നടത്തിയത്. ഇതിനു മറുപടി എന്നോണം ആണ് എംഎൽഎ ഇന്ന് നടന്ന യൂത്ത് കോൺഗ്രസ് പരിപാടിയിൽ സംസാരിച്ചത്.
.





0 Comments