Latest News
Loading...

പ്രളയബാധിത യൂണിറ്റിന് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ രണ്ട് ലക്ഷം രൂപ ധനസഹായം

 


പ്രളയബാധിതരായ യൂണിറ്റുകൾക്ക് ധനസഹായം നൽകുന്നതിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കളത്തൂക്കടവ് യൂണിറ്റിന് രണ്ട് ലക്ഷം രൂപ അനുവദിച്ചു.   ധനസഹായത്തുകയുടെ ചെക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എം.കെ. തോമസ്‌കുട്ടി കളത്തൂക്കടവ് യൂണിറ്റ് പ്രസിഡന്റ് ജോൺസൺ പാറക്കലിന് കൈമാറി.



.ജില്ലാ മുൻ ട്രഷററും സെക്രട്ടേറിയറ്റ് അംഗവുമായ സജി മാറാമറ്റം, യൂണിറ്റ് ജനറൽ സെക്രട്ടറി ടി.ആർ. പ്രസന്നൻ, വൈസ് പ്രസിഡന്റ് എം.കെ. ശശി, ട്രഷറർ ഡാൻ ടി. ജോസഫ്, കമ്മിറ്റി അംഗം അജേഷ് കലയത്തുങ്കൽ എന്നിവർ ചടങ്ങിൽ സമീപം ഉണ്ടായിരുന്നു.


.



.



.

Post a Comment

0 Comments