Latest News
Loading...

തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മികച്ച വിജയം നേടി.



ഒക്ടോബർ 6,7 തീയതികളിൽ ഈരാറ്റുപേട്ട ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവത്തിൽ തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മികച്ച വിജയം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്ര മേളയിലും ഓവറോൾ ഒന്നാം സ്ഥാനം നേടി.
 

.ഹൈസ്കൂൾ വിഭാഗം ഐടി മേളയിലും യുപി വിഭാഗം പ്രവർത്തി പരിചയ മേളയിലും രണ്ടാം സ്ഥാനവും യുപി വിഭാഗം ഐടി മേളയിലും ഹൈസ്കൂൾ വിഭാഗം പ്രവർത്തി പരിചയമേളയിലും ഗണിതശാസ്ത്രമേളയിലും മൂന്നാം സ്ഥാനവും നേടിയാണ് ഗ്രാൻഡ് ഓവർഓൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 



.18 ഇനങ്ങളിൽ ഒന്നാം സ്ഥാനവും 16 ഇനങ്ങളിൽ രണ്ടാം സ്ഥാനവും 19 ഇനങ്ങളിൽ മൂന്നാം സ്ഥാനവുംകുട്ടികൾ കരസ്ഥമാക്കി.79 A ഗ്രേഡുകളും 11 B ഗ്രേഡുകളുമായി ആകെ 565 പോയിന്റുകളുമായാണ് സ്കൂൾ മികച്ച വിജയം കരസ്ഥമാക്കിയത്. വിജയികളായ കുട്ടികളെ സ്കൂൾ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു



.



.

Post a Comment

0 Comments