Latest News
Loading...

രാമപുരം ഉപജില്ല കലോത്സവം അവലോകന യോഗം



രാമപുരം : നവംബർ 4, 5,6 തീയതികളിൽ ഉഴവൂർ O LL എച്ച് എസ് എസിൽ രാമപുരം ഉപജില്ലാ കലോത്സവം നടക്കുന്നു. ഈ കലാമാമങ്കത്തിനു വേണ്ട തയ്യാറെടുപ്പുകൾ ഉറപ്പുവരുത്തുന്നതിനും അനുബന്ധ ആസൂത്രണങ്ങൾ നടപ്പിലാക്കുന്നതിനും ആയി അവലോകനയോഗം ചേർന്നു. രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീമതി ജോളിമോൾ ഐസക്കിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്..

  


.വിവിധ കമ്മറ്റികളുടെ കൺവീനർമാർ യോഗത്തിൽ പങ്കെടുത്തു. കലോത്സവത്തിന് വേണ്ടി തയ്യാറെടുപ്പുകൾ എല്ലാം മികച്ച രീതിയിൽ നടക്കുന്നുവെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. 

 അഞ്ച് വേദികളിലായി മൂന്ന് ദിവസങ്ങളിലൂടെ കലോത്സവം പൂർത്തിയാകുമ്പോൾ അത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായിരിക്കും എന്നും യോഗം വിലയിരുത്തി.


.


.



.

Post a Comment

0 Comments