പാലാ: വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാളിനോടനുബന്ധിച്ച് വിൻസെന്റ് ഡി പോൾ പാലാ ഏരിയ കൗൺസിലിന്റെ നേതൃത്വത്തിൽ ഒമ്പതാമത് തിരുകുടുംബ സംഗമം സംഘടിപ്പിച്ചു. പാലായിലും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ സഭകളിലെ സന്യാസിനികൾ നടത്തുന്ന സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്ന വയോജനങ്ങളും കുട്ടികളും സംഗമത്തിൽ ഒത്തുചേർന്നു.
.ളാലം പഴയ പള്ളി പാരിഷ് ഹാളിൽ നടന്ന സംഗമം പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എം. ജെ. ഉദ്ഘാടനം ചെയ്തു. ഫെഡറിക് ഒസ്സാനാം അധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹപ്രഭാഷണം നടത്തി.
തങ്കച്ചൻ കാപ്പിൽ, ഷാജി സിറിയക്, സിസ്റ്റർ ജോസ്മിത ജോയി കൊല്ലിയിൽ, ഫാ. ജോർജ് എൻ.സി.പി., ജോഷി വട്ടക്കുന്നേൽ എന്നിവർ പങ്കെടുത്തു. .
സന്തോഷ് മരിയസദനം സമ്മാനദാനം നിർവഹിച്ചു.
സംഗമത്തോടനുബന്ധിച്ച് വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും വേദിയായി സംഗമം മാറി.
.
.
.





0 Comments