പൂഞ്ഞാർ തെക്കേക്കര ആദിവാസി യുവാവായ അഭിലാഷിനെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ മാർച്ചും യോഗവും സംഘടിപ്പിച്ചു. ചേന്നാട് കവലയിൽ നിന്നും ആരംഭിച്ച മാർച്ച് ആരംഭിച്ചത്..
പോലീസ് സ്റ്റേഷന് മുന്നിൽ ജില്ലാ സെക്രട്ടറിയേറ്റംഗം കെ രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു.
.അന്വേഷണച്ചുമതലയുള്ള ഡി.വൈ.എസ്.പിയെ അന്വേഷണത്തിൽനിന്ന് മാറ്റിനിർത്തി മറ്റൊരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം നടത്തണം. ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരുകയും
കുറ്റക്കാരെന്ന് കണ്ടതുന്നവർക്കെതിരെ
കർശന നടപടി സ്വീകരിക്കുകയും. പരാതിക്കാരന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു
.ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ് അധ്യക്ഷനായി. എ കെ എസ് സംസ്ഥാന സെക്രട്ടറി പികെ വിജയകുമാർ,
പി കെ എസ് ജില്ലാ പ്രസിഡൻറ് എസ് അനിൽ,ആദിവാസി ഉന്നതിയിലെ ഊര് മൂപ്പൻ ചന്ദ്രൻ , സിപിഐഎം ജില്ലാ കമ്മിറ്റിയംഗം രമാ മോഹൻ, ഏരിയ സെക്രട്ടറി റ്റി എസ് സിജു, ലോക്കൽ സെക്രട്ടറി പിഎ ഷെമീർ എന്നിവർ സംസാരിച്ചു.
.





0 Comments