Latest News
Loading...

പിഴകിലും പരിസരങ്ങളിലും മോഷണം വ്യാപകം; രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ




പിഴക്: പിഴകിലും പരിസരപ്രദേശങ്ങളിലും മോഷണസംഭവങ്ങൾ വർധിക്കുന്നത് നാട്ടുകാരിൽ ആശങ്കയാകുന്നു. കഴിഞ്ഞ കുറെ നാളുകളായി ഓരോ മാസവും മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസം നിർമ്മല സ്കൂളിൽ നടന്ന മോഷണവും പ്രദേശത്തെ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്.



.പിഴക് കവല മോഷ്ടാക്കളുടെ രാത്രികാല താവളമായി മാറുകയാണെന്ന ആക്ഷേപവും ശക്തമാണ്. രാത്രികാലങ്ങളിൽ കവലയിലെ നൈറ്റ് കടകളിലെത്തുന്ന ചിലർ സമീപത്തെ കെട്ടിടങ്ങളുടെ പിൻഭാഗങ്ങളിൽ ചുറ്റിത്തിരിയുന്നതായാണ് നാട്ടുകാർ പറയുന്നത്. പതിവ് പോലീസ് പട്രോളിങ് അവസാനിച്ചശേഷം പരിസരപ്രദേശങ്ങളിൽ മോഷണം നടത്തുന്നതായും സംശയമുയരുന്നു.


.മോഷണസംഭവങ്ങൾ ആവർത്തിക്കുന്നത് പ്രദേശത്തെ വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. രാത്രികാലങ്ങളിൽ കടകൾ നടത്തുന്നവരും സ്ഥാപനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയിലാണ്.

മോഷണം തടയുന്നതിനായി പിഴക് കവലയിലും സമീപപ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും രാത്രികാല പരിശോധനകൾ കാര്യക്ഷമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. 



.സംശയാസ്പദമായ സാഹചര്യങ്ങളിൽ ചുറ്റിത്തിരിയുന്നവരെ നിരീക്ഷിക്കുന്നതിനും മോഷണസംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



.

Post a Comment

0 Comments