Latest News
Loading...

കാലാവസ്ഥാ പ്രതിരോധവും ഊർജസംരക്ഷണവും: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു



പാലാ തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാലാവസ്ഥാ പ്രതിരോധവും ഊർജസംരക്ഷണവും എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ എബി ഇമ്മാനുവേൽ പൂണ്ടിക്കുളം പരിസ്ഥിതി, കാലാവസ്ഥ, ഊർജം എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.



.ബി.എഡ്. വിദ്യാർഥികളായ ചന്ദ്രു എസ്., അലൻ ഇമ്മാനുവേൽ എന്നിവർ പാലാ നഗരസഭയിലെ പ്രളയസാധ്യതകൾ വിലയിരുത്തുന്നതിനുള്ള പ്രോജക്ട് അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ  പ്രൊഫ. ഡോ. ടി.സി. തങ്കച്ചൻ, വൈസ് പ്രിൻസിപ്പൽ ഡോ. ലവിനാ ഡോമിനിക്, ഡോ. സുനിൽ തോമസ്, സുബിമോൾ ബി., തേജസ്സ് ജോസഫ്, മനോജ് പാലക്കാരൻ, ജയേഷ് ജോർജ്, സിബി റീജൻസി, ആൻലിൻ അന്ന ടോണി, അലൻ സിബി, ജുനൈസ എന്നിവർ സംസാരിച്ചു.


.



.



.

Post a Comment

0 Comments