പാലാ നഗരസഭ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് സി.പി.എം സമ്മേളനത്തിന് വിട്ടുനല്‍കാന്‍ സാധിക്കാത്തത് കൗണ്‍സില്‍ തീരുമാനത്തിലെ നിയമപരമായ ഒരു പ്രശ്‌നം മൂലമാണെന്ന് നഗരവികസന മുന്നണി കണ്‍വീനര്‍ ബിജു പാലുപ്പടവന്‍. കൊട്ടാരമറ്റം സ്റ്റാന്‍ഡ് പൊതുയോഗങ്ങള്‍ക്ക് വിട്ടുനല്‍കരുതെന്ന കൗണ്‍സില്‍ തീരുമാനം ഇല്ലാത്തതിനാലാണ് വീണ്ടും അപേക്ഷ സ്വീകരിക്കാന്‍ കാരണമായത്.
അപേക്ഷ സ്വീകരിച്ചതിനു ശേഷം സമ്മേളനത്തിനുള്ള മുന്നൊരുക്കള്‍ നടത്തിയതിനു ശേഷം തലേദിവസം അനുവദിക്കില്ലയെന്ന് പറയുന്നത് നീതികേടാണ് എന്നതാണ് തന്റെയും തങ്ങളുടെ കൗണ്‍സിലര്‍മാരുടെയും അഭിപ്രായം. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് പൊതുയോഗത്തിന് നല്‍കരുതെന്ന വിഷയത്തിന്റെ പേരിലാണ് ഭരണമുന്നണിയില്‍ നിന്ന് എതിര്‍ത്ത് വിമത കൗണ്‍സിലര്‍മാര്‍ മുന്നണി വിട്ട് നഗരവികസന മുന്നണിയുടെ ഭാഗമായത്. ഇവര്‍ക്കെതിരെ നടക്കുന്ന വിപ്പ് ലംഘന കേസില്‍ ഇത് ഒരു വിഷയവുമാണ്.
.നിലപാട് മാറ്റിയാല്‍ കേസിനെ ഇത് ബാധിക്കുമെന്നും കണ്‍വീനര്‍ എന്ന നിലയില്‍ അവര്‍ തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നതായും ബിജു പാലുപ്പടവന്‍ അറിയിച്ചു. എന്നാല്‍ ഇവരെ ധര്‍മ്മസങ്കടത്തിലാക്കരുതെന്നും എന്നാല്‍ ഒരു തവണ കുടി അനുവദിച്ചതിനു ശേഷം മേലില്‍ പൊതുജന താല്പര്യം മാനിച്ച് കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് ആര്‍ക്കും അനുവദിക്കരുതെന്നും ആയിരുന്നു തങ്ങളുടെ നിലപാട് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അതിനായി തങ്ങളുടെ 12 കൗണ്‍സിലര്‍മാരും ചെയര്‍പേഴ്‌സണും പിന്നെ ചെയര്‍പേഴ്‌സന്റെ കാസ്റ്റിംഗ് വോട്ടു കൂടി ലഭിക്കുമ്പോള്‍ ഭൂരിപക്ഷമായ 14 വോട്ട് ലഭിച്ച് പാസാക്കാനാണ് തങ്ങള്‍ തീരുമാനിച്ചിരുന്നത്.
.എന്നാല്‍ പ്രതിപക്ഷം കൗണ്‍സിലില്‍ അദ്യ അജണ്ട തന്നെ തടസ്സപ്പെടുത്തിയതിനാല്‍ ചെയര്‍പേഴ്‌സണ്‍ സംയമനം പാലിച്ച് എല്ലാ അജണ്ടകളും പാസ്സാക്കുകയും ചെയ്തു. അതിനാല്‍ ഈ വിഷയത്തില്‍ വോട്ടിംഗ് നടക്കാത്തതിനാല്‍ ചെയര്‍പേഴ്‌സണ് കാസ്റ്റിംഗ് വോട്ട് ചെയ്യാന്‍ സാധിച്ചില്ല. അതു കൊണ്ടാണ് ഭൂരിപക്ഷം ലഭിക്കാതെ പോയത്. എന്നാല്‍ അവര്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെ താന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍ നിര്‍മ്മാണം നടന്ന് വരുന്ന ഏറ്റവും സൗകര്യമുള്ള സ്ഥലമായ മുനിസിപ്പല്‍ സ്റ്റേഡിയം തന്നെ ഒറ്റ തവണത്തേയ്ക്ക് നല്‍കാന്‍ ചെയര്‍പേഴ്‌സന്‍ മുന്‍കൂര്‍ അനുമതി നല്‍കുകയുണ്ടായി. അതിന് സ്റ്റേഡിയം കൈമാറിയവരുടെ അനുമതിയും വാങ്ങി.
.ഇവിടെ ആര് തോറ്റു, ജയിച്ചു എന്ന് ഈഗോ വയ്ക്കാതെ രമ്യമായ പരിഹാരം കാണാന്‍ കണ്‍വീനര്‍ എന്ന നിലയില്‍ തനിക്ക് സാധിച്ചതായും ബിജു പാലുപ്പടവന്‍ പറഞ്ഞു. എന്നാല്‍ ഇതിന്‍മേല്‍ തര്‍ക്കം ഉണ്ടാക്കാതെ സി.പി.എം പാര്‍ട്ടി മറ്റൊരു സ്ഥലം കണ്ടെത്തി വിട്ടുവീഴ്ച ചെയ്ത് നഗരവികസന മുന്നണിയുടെ ഐക്യം ഉറപ്പിക്കുകയാണ് ചെയ്തതെന്നും ബിജു പാലുപ്പടവന്‍ പറഞ്ഞു. ഇവിടെ തോറ്റത് നഗരവികസന മുന്നണിയല്ലെന്നും ഇതിന്റെ പിന്നില്‍ നഗരവികസന മുന്നണി തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ആണന്നും അവര്‍ക്ക് നിരാശ ഉണ്ടായ ദിവസം ആണ് ഇന്ന് എന്നും ബിജു പാലുപ്പടവന്‍ പറഞ്ഞു
.





0 Comments