പാലാ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളേജിലെ എൻ.സി.സി. നേവൽ വിംഗിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും ഗാന്ധിജയന്തി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ശുചിത്വം, സേവനം, അഹിംസ, സാമൂഹിക ഉത്തരവാദിത്വം എന്നീ ആശയങ്ങൾ വിദ്യാർഥികളിലേക്ക് പകരുകയും അവ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനുള്ള പ്രചോദനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
.മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ക്വയറിൽ നടന്ന ഗാന്ധിജയന്തി അനുസ്മരണ സമ്മേളനം പാലാ നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ എല്ലാവരുടെയും ക്ഷേമവും പുരോഗതിയും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ ഓരോരുത്തരുടെയും കടമയാണെന്ന് അവർ പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടോജി തോമസ് അധ്യക്ഷത വഹിച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സത്യത്തെ മുറുകെപ്പിടിക്കണമെന്ന ഗാന്ധിജിയുടെ സന്ദേശത്തിന് ഇന്നും ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
.വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കെ. തോമസ് ഗാന്ധിജയന്തി ദിന സന്ദേശം നൽകി. ഗാന്ധിജിയുടെ ജീവിതവും സന്ദേശങ്ങളും ഇന്നത്തെ തലമുറയ്ക്ക് നൽകുന്ന പ്രസക്തി അദ്ദേഹം അനുസ്മരണ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്, സെക്രട്ടറി സാംജി പഴയപറമ്പിൽ, കൗൺസിലർമാരായ ബിജു വരിക്കയാനി, സിജി ടോണി തുടങ്ങിയവർ പ്രസംഗിച്ചു.
.എൻ.സി.സി. നേവൽ വിംഗ് അസോസിയേറ്റ് എൻ.സി.സി. ഓഫീസർ സബ് ലെഫ്റ്റനന്റ് ഡോ. അനീഷ് സിറിയക്, കേഡറ്റ് ക്യാപ്റ്റൻ ജയിൻ ടോമി, ജോൺ സജി, പി.എം. ബാസ്റ്റിൻ, സാന്ദ്ര സാജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഗാന്ധി സ്ക്വയറിൽ നടന്ന ശുചീകരണ യജ്ഞത്തിൽ എൻ.സി.സി. കേഡറ്റുകളുടെ സജീവ പങ്കാളിത്തവും സേവനസന്നദ്ധതയും ശ്രദ്ധേയമായി.
.





0 Comments