Latest News
Loading...

ഹോസ്പിറ്റാലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മാണം പുനരാരംഭിച്ചു. മാണി സി. കാപ്പൻ എം.എൽ.എ.



12 വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച് നിലച്ചുപോയ സ്റ്ററ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി ഇൻസ്റ്റിറ്റൂട്ടിന്റെ നിർമ്മാണം പുനരാരംഭിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ .50000 ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ ദുർഗതി മുഖ്യമന്ത്രിയേയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയേയും ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ധൃതഗതിയിൽ തീരുമാനമായത്. എൽ.ഡി.എഫ് സർക്കാർ മുടക്കിയിട്ട എല്ലാ പദ്ധതികൾക്കും ജീവൻ വെച്ചു വരികയാണ്. വേണ്ടത്ര ആലോചനയൊ പഠനമൊ ഇല്ലാതെ തുടങ്ങി വെച്ച പദ്ധതികളാണ് പാതി വഴിയിൽ നിലച്ചു പോയത്. 



.പുലിയന്നൂർ ഗവ.ടെക്നിക് ഹൈസ്കൂൾ കോമ്പൗണ്ടിൽ കാറ്ററിംഗ് കോളേജ് ഉൾപ്പെടെ തുടങ്ങാൻ 30 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചത്. 18 കോടി സംസ്ഥാന സർക്കാരും 12 കോടി കേന്ദ്രഫണ്ടും ലഭ്യമാക്കുമെന്നായിരുന്നു സർക്കാർ ഉത്തരവ്. അതനുസരിച്ച് 26.2.2014 ൽ 30 കോടിയുടെ ഭരണാനുമതി ലഭിച്ചതനുസരിച്ച് പണി ആരംഭിച്ചു.15 .36 കോടി മുടക്കി നിർമ്മിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിന്റെ നിർമ്മാണത്തിന് പണി ഏറ്റെടുത്ത സിറ്റ്കോ അസോസിയറ്റ്സ് 13,48 ,32,015 രൂപക്ക് ടെണ്ടർ പിടിച്ച് എഗ്രിമെന്റ് വെച്ച് പണി തുടങ്ങിയെങ്കിലും മരങ്ങൾ വെട്ടിമാറ്റി കൊടുക്കാത്തതിനാലും കെ.എസ്.ഇ.ബിയുടെ 11 കെ.വി ലൈൻ മാറ്റി കൊടുക്കാത്തതു മുൾപ്പെടെയുള്ള കാരണങ്ങൾ പണി നീണ്ടുപോയി.


.മൂന്നു നിലയിലുള്ള അഡ്മിനിസ്ടീറ്റീവ് ബ്ളോക്കിന്റെ സ്ട്രക്ചർ തീർന്നെങ്കിലും ബാക്കി പണികൾക്കായി 3 ,513.47 ലക്ഷം രൂപ വീണ്ടും അനുവദിച്ചെങ്കിലും സിറ്റ് കോ അസോസിയേറ്റ്സ് ഹൈക്കോടതിയി കോടതിയിൽ കേസ് ഫയൽ ചെയ്തു. 20.1.2026 ൽ റിട്ടിന് തീരുമാനമായതോടെയാണ് വീണ്ടും പണി ആരംഭിക്കാൻ കഴിഞ്ഞതെന്ന് മാണി സി. കാപ്പൻ പറഞ്ഞു.




.കേന്ദ്രത്തിൽ നിന്നും ലഭിക്കുമെന്ന് പറഞ്ഞിരുന്ന 12 കോടിയിൽ 4 കോടി രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതിൽ ഒന്നര കോടി കാലതാമസത്തിന്റെ പേരിൽ പലിശയായി തിരിച്ചെടുക്കുകയും ചെയ്തു. കോമ്പൗണ്ട് വാൾ, ഹോസ്റ്റൽ, റോഡ് ഉൾപ്പെടെയുള്ളവക്ക് വീണ്ടും പണമാവശ്യമുണ്ടന്നും പുതിയ സർക്കാരിലാണ് പ്രതീക്ഷയെന്നും മാണി സി. കാപ്പൻ പറഞ്ഞു.



.

Post a Comment

0 Comments