Latest News
Loading...

യുവാവിനെ റബർ കമ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം


ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിനെച്ചൊല്ലിയ മുൻവിരോധത്തെ തുടർന്ന് റബർ മരത്തിന്റെ കമ്പുകൊണ്ട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കിടങ്ങൂർ കൂടല്ലൂർ ചിലമ്പത്ത് വീട്ടിൽ തോമസ് സി. ഏബ്രഹാമിന്റെ മകൻ ആൽബിൻ തോമസ് ഏബ്രഹാം (31) നാണ് കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി–1 ജഡ്ജി കെ. ലില്ലി ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്



.2020ലെ ഈസ്റ്റർ ദിനമായ ഏപ്രിൽ 12ന് രാത്രി 9.40ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൂടല്ലൂർ വെള്ളപ്പള്ളിൽ ലുയിസിന്റെ മകൻ ലിജോ ലുയിസ് (39) സുഹൃത്തിന്റെ വീടിന് മുന്നിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടെ പ്രതി ഉറപ്പുള്ള റബർ മരക്കമ്പ് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിജോ പിന്നീട് മരണപ്പെട്ടു.


.കിടങ്ങൂർ പോലീസ് സ്റ്റേഷൻ അന്നത്തെ എസ്.എച്ച്.ഒ ആയിരുന്ന സിബി തോമസ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 20 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. മീരാ രാധാകൃഷ്ണൻ, അഡ്വ. അർജുൻ വി.എസ്. എന്നിവർ ഹാജരായി.



.




Post a Comment

0 Comments