പാലാ മഹാത്മാ ഗാന്ധി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ, പാലാ സബ്ജില്ലയിലെ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകളിലും വിജയികളായ വിദ്യാർത്ഥികൾക്കും അധ്യാപിക ലിജിയാ ഐസക് എന്നിവർക്കും സ്കൂൾ യുവജനോത്സവം കായികമേളകൾ എന്നിവയിലെ വിജയികൾക്കും ട്രോഫികളും അനുമോദനവും നഗരസഭാ ചെയർപേഴ്സൺ മായ രാഹുൽ നൽകി.
.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജിജി ബൈജു കൊല്ലംപറമ്പിൽ, വാർഡ് കൗൺസിലർ ശ്രീമതി ബിജി ജോജോ, എന്നിവർ അനുമോദനങ്ങൾ അറിയിച്ചു സംസാരിച്ചു. സ്കൂളിന്റെ മികച്ച വിജയം ഏറെ സന്തോഷത്തോടെ കാണുന്നുവെന്നും, അധ്യാപകരും വിദ്യാർത്ഥികളും ഒന്നടങ്കം വിജയത്തിനായി പരിശ്രമിക്കുന്നത് പ്രശംസനീയമാണെന്നും വിശിഷ്ടാഥിതികൾ അറിയിച്ചു.
.ഇതോടൊപ്പം ജില്ലാ, സംസ്ഥാന സ്പോർട്സ് മീറ്റുകളിലേക്ക് സെലെക്ഷൻ കിട്ടിയ വിദ്യാർത്ഥി ഗൗതം മനോജ് നെ അനുമോദിച്ചു. ചടങ്ങിൽ, സ്കൂൾ ഹെഡ്മിസ്ട്രെസ് സെമന്ത ജെ ഫിലോമിൻ സ്വാഗത പ്രസംഗം നടത്തി,പ്രിൻസിപ്പൽ ജയകുമാരി വി ആർ, സീനിയർ അസിസ്റ്റന്റ് , കെ. റ്റി സുനിൽ, എച്ച്. എസ്.എസ്. വിഭാഗം അധ്യാപകൻ അനിൽ പി. ബി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
.
.





0 Comments