പാലാ മരിയസദനത്തിൽ RPWD ആക്ട് പ്രകാരം അന്തേവാസികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ളതീരുമാനം പുനപരിശോധിക്കണമെന്നും സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും പാലാ നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപെട്ടു. സാമൂഹ്യക്ഷേമ വകുപ്പി ൻ്റെ തീരുമാനപ്രകാരം 300-ൽ നിന്ന് 250 ആക്കി കുറയ്ക്കാനുള്ള നീക്കത്തിനെതിരെയുളള പ്രമേയം കൗൺസിൽ യോഗം പാസാക്കിയത് ഭരണപ്രതിപക്ഷ വത്യാസമില്ലാതെ ഒറ്റക്കെട്ടായാണ് കൗൺസിൽ പ്രമേയം പാസാക്കിയത്. ബിജുപാലുപടവൻ അവതരിപ്പിച്ച പ്രമേയത്തെ ജിജി ബൈജു കൊല്ലം പറമ്പിൽ പിന്താങ്ങി
.മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരടക്കം നൂറുകണക്കിന് അഗതികൾക്ക് ആശ്രയമേകുന്ന പാലാ മരിയസദനത്തിലെ അന്തേവാസികളുടെ അനുവദനീയ എണ്ണം 300-ൽ നിന്ന് 250 ആയി കുറയ്ക്കാനുള്ള നീക്കത്തിൽ കൗൺസിലംഗങ്ങൾ ആശങ്ക രേഖപ്പെടുത്തി .
1998 മുതൽ പ്രവർത്തിച്ചുവരുന്ന മരിയസദനത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ, ലഹരിവിമുക്തി ചികിത്സയിലും പുനരധിവാസത്തിലും കഴിയുന്നവർ, കുട്ടികൾ, വയോധികർ, കിടപ്പുരോഗികൾ, അഗതികൾ എന്നിവരടക്കം 600-ഓളം പേർക്ക് സംരക്ഷണം നൽകിവരുന്നു.
.മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സർക്കാർ സംവിധാനങ്ങൾക്കു പോലും കഴിയാതെ പോകുകയും ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മരിയസദനം നിർവഹിക്കുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. . ഇത്തരം സാഹചര്യങ്ങളിൽ മരിയസദനം നൽകുന്ന സേവനം കുടുംബങ്ങൾക്കും പൊതുപ്രവർത്തകർക്കും ജനപ്രതിനിധികൾക്കും വലിയ ആശ്വാസമാണ്.
പാലാ നഗരസഭയുടെ യാചക പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിരവധി യാചകരെ പുനരധിവസിപ്പിച്ചതിലും മരിയസദനം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇത്രയേറെ സാമൂഹിക പ്രാധാന്യമുള്ള സ്ഥാപനം നേരിടുന്ന പ്രതിസന്ധി ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും . സ്ഥാപനത്തിന്റെ പ്രവർത്തനശേഷി കുറയ്ക്കുന്ന നടപടികൾ ഒഴിവാക്കുകയും മരിയസദനത്തിന്റെ സേവനം തടസ്സമില്ലാതെ തുടരാൻ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുകയും വേണമെന്നും കൗൺസിൽ ആവശ്യപ്പെടുന്നു., സർക്കാർ, ബന്ധപ്പെട്ട വകുപ്പുകൾ, അധികാരികൾ എന്നിവർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ പരിഹാരം കാണണമെന്ന അഭ്യർഥനയും പ്രമേയത്തിലൂടെ മുന്നോട്ടുവയ്ക്കുന്നു. ഒരു വശത്ത് അന്തേവാസി കളുടെ എണ്ണം കുറയ്കണ മെന്ന് ആവശ്യപ്പെടുമ്പോൾ തന്നെ സർക്കാർ വകുപ്പകളും ഏജൻസികൾ തന്നെ പുതിയ അംഗങ്ങളെ എത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അന്തേവാസികളുടെ ചികിത്സയും പുനരധിവാസവും തടസ്സപ്പെടാതിരിക്കാൻ മരിയ സദനം ഡയറക്ടർ സന്തോഷ് ജോസഫിനും പ്രവർത്തകർക്കും ശക്തമായ പിന്തുണ നൽകണ മെന്ന ജനകീയ ആവശ്യമാണ് ഭരണപ്രതിപക്ഷ ഭേദമില്ലാതെ പാസാക്കിയ പ്രമേയത്തിൽ ഉന്നയിക്കുന്നത്.
.





0 Comments