Latest News
Loading...

പൈക ഗവ.ആശു പത്രിയിലേയ്ക്ക് മാർച്ചും ധർണയും




പൈക: ഗവ. ആശുപത്രിയിലെ ഒഴിവുള്ള ഡോക്ടർ തസ്തികകളിൽ നിയമനം നടത്തുക, മരുന്ന് ക്ഷാമം പരിഹരിക്കുക, ഒ.പി. സമയം 12 മണിക്കൂറായി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് എം എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൈക ഗവ. ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി.



.മണ്ഡലം പ്രസിഡന്റ് ടോമി കപ്പിലുമാക്കൽ അധ്യക്ഷത വഹിച്ചു. ധർണ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തി ആറുമാസത്തിനകം കേരളത്തിലെ ആരോഗ്യ മേഖലയെ തകർത്തതായി അദ്ദേഹം ആരോപിച്ചു.


.സാജൻ തൊടുക, തോമസുകുട്ടി വട്ടയ്ക്കാട്ട്, അവിരാച്ചൻ കോക്കാട്ട്, വിൽസൺ പതിപ്പള്ളി, ഷൈസ് കോഴിപ്പൂവനാനിക്കൽ, കുഞ്ഞുമോൻ പാലക്കുഴയിൽ, സുശീലൻ പണിക്കർ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, മനു മുടവനാൽ, ജാൻസി ആയില്യക്കുന്നേൽ, അജിത ഈറ്റോലിൽ, ജിമ്മിച്ചൻ മണ്ഡപം, മോൻസി വളവനാൽ, ജോമോൻ കൊല്ലക്കൊമ്പിൽ, സോവി കാഞ്ഞമലയിൽ, വേണു എസ്. നായർ, കുര്യാച്ചൻ ചീരംകുഴി, സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലിൽ, ജിന്റോ ഇടപ്പാടിയിൽ, ജോസ് കുന്നപ്പള്ളി, ജോർജ് കാഞ്ഞമല, ബിനോയി കളപ്പുരയ്ക്കൽ, സജി പേഴുംതോട്ടം, ജോസ് അയർക്കുന്നം, ജോസി പുതുവേലിൽ, സിബി ഈരുരിക്കൽ, ബാബു വെള്ളാപ്പാണിയിൽ എന്നിവർ പ്രസംഗിച്ചു.





.



.

Post a Comment

0 Comments