തീക്കോയി: ഈരാറ്റുപേട്ട സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തികളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്.
.വർണ്ണാഭമായ കലാമാമാങ്കത്തിന് മുന്നോടിയായിട്ടാണ് സംഘാടക സമിതി ലോഗോ പ്രകാശന ചടങ് സംഘടിപ്പിച്ചത്. സബ്ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക എം. എസ് സ്കൂൾ മാനേജർ റവ. ഡോ.ജോർജ് വെട്ടുകല്ലേലിന് ലോഗോ നൽകി പ്രകാശനം നിർവഹിച്ചു.
.ജനറൽ കൺവീനർ ശ്രീ ജോസ് തോമസ്,
ജോയിന്റ് ജനറൽ കൺവീനർ ശ്രീ ജോ സെബാസ്റ്റ്യൻ,ഈരാറ്റുപേട്ട സബ്ജില്ല AEO ഇൻ ചാർജ് സിസി പൈകടയിൽ,തീക്കോയി സെന്റ് മേരീസ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ജയിംസ്,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സജി ചോക്കാട്ട്,റിസപ്ഷൻ കമ്മിറ്റി കൺവീനർ അഗസ്റ്റിൻ സേവ്യർ, തുടങ്ങിയവർ പങ്കെടുത്തു.
ലോഗോ തയ്യാറാക്കിയ തീക്കോയ് സെന്റ്. മേരീസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി അനയ് കൃഷ്ണ അഖിലിനെ യോഗം അനുമോദിച്ചു.
.
.





0 Comments