പാലാ: കേരള സംസ്ഥാന എക്സൈസ് വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ലഹരി വിരുദ്ധ പ്രസംഗ മത്സരത്തിൽ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ വിദ്യാർത്ഥിനിക്ക് ഒന്നാം സ്ഥാനം.
ഒന്നാം വർഷ ബിരുദാനന്തരബിരുദ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥിനിയായ ലീനു കെ. ജോസ് ആണ് സംസ്ഥാനതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്.
.നേട്ടത്തോടൊപ്പം 25,000 രൂപയുടെ ക്യാഷ് അവാർഡും ലീനു കരസ്ഥമാക്കി.
സംസ്ഥാനതലത്തിൽ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് ലീനു മികച്ച പ്രകടനം കാഴ്ചവെച്ചത്. ലഹരി വിരുദ്ധ ബോധവൽക്കരണ രംഗത്തെ ശ്രദ്ധേയമായ നേട്ടമാണ് സംസ്ഥാനതല ഒന്നാം സ്ഥാനം.
.
.
.





0 Comments