റോബിൻ ഇരുമാപ്ര
ഇടമറുക്: കേരള കോൺഗ്രസ് പാർട്ടിയുടെ 62-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മേലുകാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടമറുക് ആശുപത്രിപ്പടി ജംഗ്ഷനിൽ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് ടിറ്റോ മാത്യു തെക്കേലിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ പാർട്ടി പ്രവർത്തകർ പങ്കെടുത്തു.
.ഐക്യത്തോടെയും ഒരുമയോടെയും സ്നേഹത്തോടെയും മുന്നോട്ടുപോയാൽ സമൂഹത്തിനും ജനങ്ങൾക്കും വേണ്ടി നിരവധി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് മണ്ഡലം പ്രസിഡന്റ് പറഞ്ഞു. നാടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്നതിനൊപ്പം ജനങ്ങളുടെ പ്രശ്നങ്ങളിൽ എന്നും അവരോടൊപ്പം നിൽക്കുക എന്നതാണ് പാർട്ടിയുടെ ദൗത്യമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പഞ്ചായത്ത് മെമ്പറും ജില്ലാ കമ്മിറ്റി അംഗവുമായ ജെറ്റോ ജോസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സണ്ണി വടക്കേമുടഞ്ഞനാൽ, അലക്സ് ടി. ജോസ്, കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ് അബു മാത്യു, വാർഡ് പ്രസിഡന്റുമാരായ അപ്പച്ചൻകുട്ടി, സുരേഷ്, അനിൽ പി.എസ്., ജോണി ജോസഫ്, നോബൽ സണ്ണി എന്നിവർ പ്രസംഗിച്ചു.
.
.





0 Comments