Latest News
Loading...

സ്വർണ്ണക്കപ്പ് എത്തി; ജില്ലയിലും സ്‌കൂൾ കായിക മേളയുടെ ആവേശ



കോട്ടയം: കോഴിക്കോടു നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ജേതാക്കൾക്കു സമ്മാനിക്കുന്ന സ്വർണ്ണക്കപ്പിന് കോട്ടയം ജില്ലയിൽ ആവേശകരമായ സ്വീകരണം. തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞദിവസം തുടക്കം കുറിച്ച ഘോഷയാത്ര വെള്ളിയാഴ്ച രാവിലെയാണ് ജില്ലയിൽ പ്രവേശിച്ചത്.



.കോട്ടയം എം.ഡി സെമിനാരി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പും ജില്ലാ കളക്ടർ ചേതൻകുമാർ മീണയും ചേർന്ന് സ്വർണക്കപ്പിനെ സ്വീകരിച്ചു. വാദ്യഘോഷങ്ങളോടെയാണ് ഘോഷയാത്രയെ സ്‌കൂളിൽ വരവേറ്റത്.



.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ അനിൽ കെ. തോമസ്, കെ.എസ്. ബിജുമോൻ, സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ജേക്കബ് ജോൺ, ഹെഡ്മാസ്റ്റർ തോമസ് ഏബ്രഹാം, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.


.



.

Post a Comment

0 Comments