പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ സ്മരണ പുതുക്കി പുഷ്പാർച്ചനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാടൻ അധ്യക്ഷത വഹിച്ചു.
.കോൺഗ്രസ് നേതാവ് അഡ്വ. ചാക്കോ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ആശയങ്ങളും മൂല്യങ്ങളും ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിലും പ്രസക്തമാണെന്നും സത്യത്തിന്റെയും അഹിംസയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും സംരക്ഷണത്തിന് ഗാന്ധിയൻ ദർശനങ്ങൾ പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.
.ഗാന്ധിജിയുടെ ജീവിതവും സ്വാതന്ത്ര്യസമരത്തിലെ പങ്കും അനുസ്മരിച്ചു കൊണ്ട് നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ഗാന്ധിജിയുടെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ആർ. മനോജ്, സാബു എബ്രഹാം, ഷോജി ഗോപി, പ്രിൻസ് വി.സി., സന്തോഷ് മണർകാട്, വിജോയ് ഇടയാറ്റ്, ആർ.വി. തോമസ്, വിപിൻ രാജ്, രാഹുൽ പി.എൻ.ആർ., രാജു കിഴക്കേൽ, സെബാസ്റ്റ്യൻ പനയ്ക്കൽ, റിയ ചിരാൻകുഴിയിൽ, അനിൽ കൈയ്യാലക്കകം, പി.ടി. ജോണി, തോമസ് കൊമ്പുക്കൽ, കിരൺ മാത്യു, ജോയ് മഠം എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
.
.





0 Comments