Latest News
Loading...

ദേശീയ സന്നദ്ധ രക്തദാന ദിനാചരണവും രക്തദാന ക്യാമ്പും ശ്രദ്ധേയമായി



പാലാ: ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തോടനുബന്ധിച്ച് പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പും ദിനാചരണ സമ്മേളനവും നടത്തി. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി, ഫെഡറൽ ബാങ്ക്, പാലാ മരിയൻ മെഡിക്കൽ സെന്റർ എന്നിവയുടെ സഹകരണത്തോടെ മരിയൻ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അധ്യക്ഷത വഹിച്ച സമ്മേളനം പാലാ ഡിവൈ.എസ്.പി കെ. സദൻ ഉദ്ഘാടനം ചെയ്തു.



.മരിയൻ സെന്റർ അഡ്മിനിസ്ട്രേറ്റർ സി. ലിൻസി ഇമ്മാനുവൽ എഫ്.സി.സി. മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. മാത്യു തോമസ് രക്തദാന സന്ദേശം നൽകി.
മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ്, ലയൺസ് ഡിസ്ട്രിക്ട് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, ഈരാറ്റുപേട്ട ജനമൈത്രി സി.ആർ.ഒ. ബിനോയി തോമസ്, ഹോസ്പിറ്റൽ ഓപ്പറേഷൻ മാനേജർ ബാബു സെബാസ്റ്റ്യൻ, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡന്റ് സാബു മുകളേൽ, പാലാ ബ്ലഡ് ഫോറം ജോയിന്റ് കൺവീനർ ഡോ. പി.ഡി. ജോർജ്, ട്രഷറർ പ്രഫ. സുനിൽ തോമസ്, പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സജി വട്ടക്കാനാൽ ,സാബു അബ്രഹാം, ബൈജു കൊല്ലൻപറമ്പിൽ, ഷാജി തകിടിയേൽ, ക്യാപ്റ്റൻ സതീഷ് തോമസ്, ജയ്സൺ പ്ലാക്കണ്ണി, 


രാജേഷ് കുര്യനാട്, ജോമി സന്ധ്യാ, പ്രിൻസ് ജോസഫ്, സ്ഥിതപ്രജ്ഞൻ, ഡോ. മാമച്ചൻ, സി. ആഗ്നസ് എഫ്.സി.സി., സി. ബിൻസി എഫ്.സി.സി, സി. ബ്ലസ്സി ജോസ് എഫ്. സി . സി എന്നിവർ സംസാരിച്ചു.

 .ദിനാചരണത്തിന്റെ ഭാഗമായി നടന്ന സന്നദ്ധ രക്തദാന ക്യാമ്പിൽ നിരവധി പേർ രക്തദാനം നടത്തി.



.



.

Post a Comment

0 Comments