Latest News
Loading...

ഏഴുമാസം പ്രായമുള്ള ദേവർഷിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ചികിത്സാ സഹായനിധി രൂപീകരിക്കാൻ യോഗം ഇന്ന്




ഈരാറ്റുപേട്ട: ഗുരുതരമായ കരൾരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഏഴുമാസം പ്രായമുള്ള ദേവർഷ് മനുവിന്റെ ചികിത്സയ്ക്കായി സഹായനിധി രൂപീകരിക്കുന്നു. ഈരാറ്റുപേട്ട സ്വദേശികളായ മനു സജീവ് – നിതു റെയ്ജി ദമ്പതികളുടെ മകനാണ് ദേവർഷ്.

ബിലിയറി അട്രീഷ്യ (Biliary Atresia) എന്ന ഗുരുതര കരൾരോഗമാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്. ഏഴുമാസമായി ചികിത്സ തുടരുന്നുണ്ടെങ്കിലും അസുഖത്തിന് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. നിലവിൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അടിയന്തരമായി ആവശ്യമാണ്. അമ്മ നിതു റെയ്ജിയാണ് കരൾ ദാതാവായി അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുള്ളത്.



.ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ വലിയ തുക കണ്ടെത്താൻ കുടുംബത്തിന് കഴിയാത്ത സാഹചര്യത്തിലാണ് ചികിത്സാ സഹായനിധി രൂപീകരിക്കുന്നത്.

ഇതിനായി ഒക്ടോബർ 30 വെള്ളിയാഴ്ച രാത്രി എട്ടിന് ഈരാറ്റുപേട്ട വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ചികിത്സാ സഹായനിധി കമ്മിറ്റി രൂപീകരണ യോഗം ചേരും. കുഞ്ഞിന്റെ ചികിത്സയ്ക്കായി എല്ലാവരുടെയും പിന്തുണയും സഹകരണവും സംഘാടകർ അഭ്യർഥിച്ചു.



.



.

Post a Comment

0 Comments