Latest News
Loading...

ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു



ശക്തമായ ഇടിമിന്നലേറ്റ് എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ അഴിച്ചുവിട്ട് വളര്‍ത്തിയിരുന്ന 12 പശുക്കള്‍ ചത്തു. കഴിഞ്ഞ ദിവസം പകല്‍ പെയ്ത മഴയിലും തുടര്‍ന്നുണ്ടായ ഇടിമിന്നലിലുമാണ് പശുക്കള്‍ ചത്തത്. വെറ്റിനറി ഡോക്ടര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയതിന് ശേഷമാണ് പശുക്കള്‍ ഇടിമിന്നലിനെ തുടര്‍ന്നാണ് ചത്തതെന്ന് സ്ഥിരീകരിച്ചത്. 


.എസ്റ്റേറ്റിലെ തൊഴിലാളികള്‍ വളര്‍ത്തുന്ന പശുക്കളായിരുന്നു. ഇവരുടെ പ്രധാന വരുമാന മാര്‍ഗമായിരുന്നു ഈ പശുക്കള്‍. ഇവറ്റകള്‍ കൂട്ടത്തോടെ ചത്തതോടെ തൊഴിലാളികളുടെ പ്രധാന വരുമാന മാര്‍ഗമാണ് ഇല്ലാതായത്. പശുക്കള്‍ ചത്തത് ഇടിമിന്നല്‍ ഏറ്റാണെന്ന് പോസ്റ്റുമോട്ടത്തില്‍ സ്ഥിരീകരിച്ചതായി ജില്ലാ വെറ്റിനറി ഓഫീസര്‍ ഡോ.ജോജി മാത്യു അറിയിച്ചു. 


.പശുക്കള്‍ കൂട്ടത്തോടെ ചത്തുകിടന്നതിന് സമീപം ഒരു മരത്തിലും തറയിലും ഇടിവെട്ടേറ്റത്തിന്റെ ലക്ഷണങ്ങളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായതോടെ പശുക്കളെ കൂട്ടത്തോടെ മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ചുമൂടി. 



.ബുധനാഴ്ച വൈകിട്ട് മേഖലയില്‍ ഇടിമിന്നലും കനത്ത മഴയുമായിരുന്നു. നൂറു കണക്കിന് പശുക്കളെയാണ് ചെറുവള്ളി എസ്റ്റേറ്റില്‍ അഴിച്ചുവിട്ട് വളര്‍ത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തു തുലാമഴ ശക്തി പ്രാപിക്കുകയാണ്. ഒപ്പം ഇടിമിന്നലിനും 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.



.

Post a Comment

0 Comments