Latest News
Loading...

മിനികൂപ്പർ അപകടം; ഇഡിആർ ജർമ്മനിയിലേക്ക് അയക്കും




നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്നുപേർ മരിച്ച കേസിൽ അപകടത്തിനിടയാക്കിയ വാഹനത്തിന്റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകിയേക്കും.
വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കുന്നതിനാലാണ് ഫലം വൈകുന്നത്. ബിഎംഡബ്ലിയു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷമേ വിവരങ്ങൾ പോലീസിന് കൈമാറുകയുള്ളു. കമ്പനിയുടെ സ്വകാര്യത നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി.

ഇത്തരത്തിൽ നടപടി ക്രമങ്ങൾ വൈകുന്നതിനാൽ അപകട സമയത്തെ വാഹനത്തിനുള്ളിലെ വിവരങ്ങൾ പോലീസിന് ലഭിക്കുന്നതിൽ കാലതാമസമുണ്ടായേക്കുമെന്നാണ് വിവരം.



.അതിനിടെ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം സർക്കാരിന് കത്ത് നൽകി. അഡ്വക്കേറ്റ് ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നൽകി.

 പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ് ആൻ്റോ, അമീൻ ഷ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് നീക്കം. ഇതോടെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം പോലീസും ആരംഭിച്ചു.


.ഈ മാസം 11ന് പുലർച്ചെ 1.30-ഓടെയാണ് മൂന്നു പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടമുണ്ടായത്. സംഭവത്തിൽ സുഹൈലിനെതിരെ ജാമ്യമില്ലാ കുറ്റകരമായ നരഹത്യ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സുഹൈല്‍ മദ്യപിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അപകടത്തിന്റെ സാഹചര്യങ്ങളും വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.


.



.

Post a Comment

0 Comments