Latest News
Loading...

അഭിലാഷിനെതിരായ പോലീസ് മർദ്ദനം: ഉന്നതതല അന്വേഷണം വേണം — ബിജെപി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി




പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ തെക്കേക്കര പഞ്ചായത്തിലെ എടക്കര ഉന്നതിയിലെ ആദിവാസി യുവാവ് അഭിലാഷിനെ പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ബിജെപി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കമ്പി മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് യൂണിഫോം ധരിക്കാത്ത പോലീസ് ഉദ്യോഗസ്ഥർ ഇന്നോവ കാറിൽ കൊണ്ടുപോയി അഭിലാഷിനെ മർദ്ദിക്കുകയാരുന്നു, ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


.പൂഞ്ഞാർ തെക്കേക്കര
പെരിങ്ങുളത്ത് ആദിവാസി യുവാവ് അഭിലാഷിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4.30 ന് പെരിങ്ങുളം ടൗണിൽ ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും , പൊതു സംമ്മേളനവും നടക്കും
ബിജെപി സംസ്ഥാന സമിതി അംഗം ഡോ, ജെ പ്രമീളാദേവി ടീച്ചർ പൊതു സംമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കും


.സംഭവത്തിൽ ആഭ്യന്തര വകുപ്പ് മൗനം വെടിയണമെന്നും, ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റം തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അഭിലാഷിന് മികച്ച സൗജന്യ ചികിത്സയും കുടുംബത്തിന് ആവശ്യമായ സംരക്ഷണവും സർക്കാർ ഉറപ്പാക്കണം. ആദിവാസി യുവാവിന്റെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന ആരോപണത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ബിജെപി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.



.ബിജെപി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ്, തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ, ബിജെപി തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലെൽസ് ജേക്കബ്, അനിയമ്മ സണ്ണി, അനിൽകുമാർ മഞ്ഞപ്ളാക്കൾ, സജി സിബി.ജിസ്സൊയ് തോമസ്,. സെബാസ്റ്റ്യൻ കുറ്റിയാനി, സുരേഷ്ഇഞ്ചയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments